ജി.എസ്.ടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി വേണമെന്ന ആവശ്യവുമായി കേരളം

ജി.എസ്.ടി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി വേണമെന്ന ആവശ്യവുമായി കേരളം

ചരക്കുസേവനനികുതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതി വേണമെന്ന ആവശ്യവുമായി കേരളം.300 ഓളം ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നും കേരളം നാളെ ഹൈദരാബാദില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യപ്പെടും. ജി.എസ്.ടിക്ക് പിന്നാലെ വിലക്കയറ്റമുണ്ടായ സാഹചര്യത്തിലാണ് കേരളത്തിന്റെ ഇടപെടല്‍. എ.സി ഹോട്ടലിലെ എ.സി മുറിയില്‍ ഭക്ഷണം കഴിച്ചാല്‍ 18 ശതമാനവും അല്ലാത്തിടത്ത് 12 ശതമാനവുമായിരുന്നു ജി.എസ്.ടി. എന്നാല്‍ എ.സി ഹോട്ടലില്‍ എവിടെയിരുന്നു ഭക്ഷണം കഴിച്ചാലും 18 ശതമാനം നികുതിയെന്ന് പിന്നീട് തീരുമാനിച്ചു. ഇത് തിരുത്തണമെന്നും ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന ധനമന്ത്രിമാരുള്‍പ്പെടുന്ന സമിതി വേണമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി വരുമ്പോള്‍ 300 ഓളം ഉല്‍പന്നങ്ങളുടെയെങ്കിലും വിലകുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വില കുറഞ്ഞില്ല. ഇക്കാര്യം കേരളം രേഖാമൂലം ഉന്നയിക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ ആന്റി പ്രോഫിറ്റേറിയന്‍ ക്ലോസ് നടപ്പാക്കാന്‍ ശക്തമായ ഇടപ്പെടല്‍ ഉണ്ടാകണം. സംസ്ഥാനത്തിന് അന്തര്‍സംസ്ഥാന…

Read More

കോടമഞ്ഞില്‍ മുത്തമിട്ട് പ്രണയത്തിന്റെ താഴ്വരയിലേക്കൊരു യാത്ര…

കോടമഞ്ഞില്‍ മുത്തമിട്ട് പ്രണയത്തിന്റെ താഴ്വരയിലേക്കൊരു യാത്ര…

വന്യതയുടെ മടിത്തട്ടില്‍ മഞ്ഞുമേഘങ്ങളുടെ തലോടലേറ്റ് കാനനഭംഗി നുകരാന്‍ ആരും മോഹിക്കും… അത്തരക്കാര്‍ നേരെ ഗവിയിലേക്ക് വിട്ടാല്‍ മതി.കാടും മലയും മഞ്ഞുമൊക്കെ നിറയുന്ന സുന്ദരഭൂമിയാണ് ഗവി. കാനനയാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ ഫേവറിറ്റ് ലൊക്കേഷനാണ് പത്തനംത്തിട്ടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്വര്‍ഗ്ഗ സുന്ദര ഭൂമി.പുല്‍ മേടുകളുടെ ഹരിത ഭംഗി നുകര്‍ന്ന്, കാടിന്റെ ഗന്ധമേറ്റ്, കുന്നുകളും താഴ്‌വരകളും കണ്‍ നിറയെ കണ്ട്, ഡാമുകള്‍ക്കിടയിലൂടെ പ്രകൃതിയുടെ മടിത്തട്ടിലേക്കൊരു യാത്ര.. അതാണ് ഗവിയിലേക്കുള്ള യാത്ര. യാത്രാ പ്രേമികളുടെ ഇഷ്ടസ്ഥലമാണിതെന്നതും ശ്രദ്ധേയം. ഗവിയുടെ ഇരുവശവും കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഏലം പ്ലാന്റേഷനാണ്. കോടമഞ്ഞില്‍ മൂടിക്കിടക്കുന്ന ഗവിയിലെ നിവാസികളുടെ പൂര്‍വ്വികര്‍ ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴ് വംശജരാണത്രേ. പച്ചവിരിച്ച കാടും മേടും ഗവിയാത്രയുടെ മാറ്റു കൂട്ടും. കാട്ടാനയേയും കാട്ടുപോത്തിനേയുമെല്ലാം നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരമാകും ഈ യാത്ര. കെഎഫ്ഡിസി നടത്തുന്ന ഗ്രീന്‍ മാന്‍ഷനില്‍ താമസിക്കാനുള്ള സൗകര്യമുണ്ട്. ബോട്ട് യാത്രാ ബുക്കിങ്ങിനും…

Read More

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്‍ തീരുമാനം.അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി. എന്നാല്‍ നാദിര്‍ഷായെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജാമ്യത്തിന്റെ കാര്യമില്ലെന്നുമാകും അന്വേഷണ സംഘം നിലപാടെടുക്കുക. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ…

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചു: ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാനാണ് അനുമതി ചോദിച്ചിരുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചു: ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാനാണ് അനുമതി ചോദിച്ചിരുന്നത്.

  ന്യൂഡല്‍ഹി / തിരുവനന്തപുരം: ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുമതി ചോദിച്ചിരുന്നത്. കേരളത്തില്‍നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. യാത്രാ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. ഇത്തരം നടപടികള്‍ നാടിനു ഗുണം ചെയ്യില്ലെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം, കടകംപള്ളിക്കു യാത്രാനുമതി നിഷേധിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവിധവശങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ 22-ാം ജനറല്‍ അസംബ്ലിയാണ് ചൈനയില്‍…

Read More

ഹാപ്പി വെഡിങിനു ശേഷം ബോക്‌സ്ഓഫീസ് കീഴടക്കി ചങ്ക്‌സ്

ഹാപ്പി വെഡിങിനു ശേഷം ബോക്‌സ്ഓഫീസ് കീഴടക്കി ചങ്ക്‌സ്

സൂപ്പര്‍താരനിരയില്ലാതെ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ഒമര്‍ ലുലു ചിത്രം ബോക്‌സ്ഓഫീസില്‍ വാരിക്കൂട്ടിയത് മുടക്കുമുതലിന്റെ ആറിരട്ടി. സിനിമയുടെ ആഗോള കലക്ഷന്‍ 21.3 കോടിയാണ്. മലബാര്‍ ഏരിയയില്‍ മാത്രം 8.1 കോടിയാണ് ചങ്ക്സ് നേടിയ ഗ്രോസ്. മൂന്നരകോടിയാണ് സിനിമയുടെ ആകെ മുതല്‍മുടക്ക്. ലഭിക്കുന്ന കലക്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആറിരട്ടി ലാഭമാണ് ചങ്ക്‌സ് ഉണ്ടാക്കിയിരിക്കുന്നത്. ആഗസ്റ്റ് നാലിനാണ് ചിത്രം തിയറ്ററുകളിലെത്തിയത് സിനിമാലോകം മങ്ങിനില്‍ക്കുന്ന സമയത്ത് പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി സിനിമ കാണാന്‍ മടികാണിക്കുന്ന സാഹചര്യങ്ങളെയാണ് ഈ യുവതാരചിത്രം വിജയകരമായി മറികടന്നത് സിനിമയുടെ ഇതുവരെയുള്ള കേരള ഗ്രോസ് കലക്ഷന്‍ 15.8 കോടിയാണ്. മികച്ച ഇനിഷ്യല്‍ ലഭിച്ച ചിത്രം ആദ്യ രണ്ട് ആഴ്ചയില്‍ത്തന്നെ 13.2 കോടി നേടിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചിത്രത്തിന്റെ വ്യാജന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ അറസ്റ്റ് വരെ ഉണ്ടായെങ്കിലും കലക്ഷനെ അത് സാരമായി ബാധിച്ചുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ഈ സാഹചര്യത്തിലും…

Read More

ഇന്ത്യയോട് തോറ്റ ശ്രീലങ്ക ഐസിസിയ്ക്ക് പരാതി നല്‍കുവാനൊരുങ്ങുന്നു

ഇന്ത്യയോട് തോറ്റ ശ്രീലങ്ക ഐസിസിയ്ക്ക് പരാതി നല്‍കുവാനൊരുങ്ങുന്നു

  ഇന്ത്യയോട് 9 മത്സരങ്ങള്‍ തോറ്റ ശ്രീലങ്ക ഐസിസിയ്ക്ക് പരാതി നല്‍കുവാനൊരുങ്ങുന്നു ഇന്ത്യയോട് 9 മത്സരങ്ങള്‍ തോറ്റ ശ്രീലങ്ക പര്യടനത്തിലെ അവസാന T20 മത്സരത്തിലെ ടോസ് സമയത്തെ മാച്ച് റഫറി തീരുമാനത്തിനെതിരെ ആണ് ഐസിസിയ്ക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്ക് അവസാന മത്സരത്തില്‍ ടോസ് ലഭിച്ചുവെങ്കിലും ആന്‍ഡി പൈക്രോഫ്റ്റ് ടോസ് ലഭിച്ചത് ഇന്ത്യയ്ക്കാണെന്ന് തെറ്റായി വിധിക്കുകയായിരുന്നു. വീഡിയോ കാണാം [embedyt] https://www.youtube.com/watch?v=UIk5XE31_aw[/embedyt]

Read More

കനത്ത മഴയിലും മ്മടെ തൃശൂരില്‍ പുലിയിറങ്ങി

കനത്ത മഴയിലും മ്മടെ തൃശൂരില്‍ പുലിയിറങ്ങി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ പുലിക്കൂട്ടങ്ങള്‍ ഇറങ്ങി. മുന്നൂറ്റിയമ്പതോളം പുലികളാണ് ആറു സംഘങ്ങളിലായി തിരിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചത്. പന്ത്രണ്ട് പെണ്‍പുലികളും ഇക്കുറി പുലിത്താളത്തിനൊപ്പം ചുവടുവച്ചു. എന്നാല്‍ കനത്ത മഴ കാഴ്ചയുടെ രസം കെടുത്തി. ആദ്യ പുലി സംഘം സ്വരാജ് റൗണ്ടിലെത്തി കളി തുടങ്ങുന്നതിനു മുന്‍പുതന്നെ മഴ കനത്തിരുന്നു. എങ്കിലും ആവേശം ചോരാതെ മഴയിലും പുലി സംഘങ്ങള്‍ കളി തുടര്‍ന്നു. പുലികളി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. [embedyt] https://www.youtube.com/watch?v=_tOkExvHulk[/embedyt]

Read More

ഗുര്‍മീത് സിങ് അറസ്റ്റ്; കലാപത്തിന് മുടക്കിയത് കോടികള്‍

ഗുര്‍മീത് സിങ് അറസ്റ്റ്; കലാപത്തിന് മുടക്കിയത് കോടികള്‍

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവവും ദേര സച്ചാ സൗദാ തലവനുമായ ഗുര്‍മീത് സിങിനെ മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലായി നടന്ന കലാപം ദേര സച്ചാ സൗദ പണം നല്‍കി സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തല്‍. കോടതി വിധി ഗുര്‍മീതിന് എതിരായാല്‍ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ദേരാ സച്ചാ സൗദായുടെ പാഞ്ചകുല ശാഖയുടെ തലവനായ ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാഞ്ചകുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം…

Read More

യുവനടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയില്‍

യുവനടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷ ഹൈക്കോടതിയില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നു വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി അറിയിച്ചു. അതേസമയം, വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാദിര്‍ഷാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് നാദിര്‍ഷാ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ നാദിര്‍ഷാ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് സൂചന.

Read More

ഉത്തരകൊറിയക്കെതിരെ ചൈന: ഉത്തര കൊറിയ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് റഷ്യ

ഉത്തരകൊറിയക്കെതിരെ ചൈന: ഉത്തര കൊറിയ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് റഷ്യ

ബെയ്ജിങ്: ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈന. കൊറിയന്‍ പെനിസുലയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഉപരോധവും സമര്‍ദവുമൊക്കെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിക്കാനെ സഹായകമാകൂ. ചര്‍ച്ചയിലൂടെയും പരസ്പര ആലോചനകളിലൂടെയും മറ്റു കാര്യങ്ങള്‍ തീരുമാനമാകുകയുള്ളൂവെന്നും ചൈനീസ് വിദേശ്യകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ്, പ്രശ്‌നങ്ങള്‍ കൂടിയാലോചനകളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരകൊറിയ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്നു പറഞ്ഞ യുഎസ്, നിലപാടു ശക്തമാക്കാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. നയതന്ത്ര ഇടപെടലുകള്‍ കൊണ്ടുമാത്രമേ ഉത്തരകൊറിയന്‍ വിഷയം പരിഹരിക്കപ്പെടൂയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. കിം ജോങ് ഉന്നിനെ സൈനികമായി ഭയപ്പെടുത്താന്‍ നോക്കുന്നതു തിരിച്ചടിയുണ്ടാക്കും. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഉത്തരകൊറിയ ആണവായുധങ്ങളും മിസൈലുകളും പരീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഈ…

Read More