കൊലപാതകത്തില്‍ സമാനതകള്‍ ഏറെ; കല്‍ബുര്‍ഗി,ഗോവിന്ദ് പന്‍സാരെ,നരേന്ദ്ര ധബോല്‍ക്കര്‍ അവസാനം ഗൗരി ലങ്കേഷ്

കൊലപാതകത്തില്‍ സമാനതകള്‍ ഏറെ; കല്‍ബുര്‍ഗി,ഗോവിന്ദ് പന്‍സാരെ,നരേന്ദ്ര ധബോല്‍ക്കര്‍ അവസാനം ഗൗരി ലങ്കേഷ്

ബംഗളൂരു: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ അക്രമികള്‍ നിറയൊഴിച്ചത് ഏഴ് വെടിയുണ്ടകള്‍. ഇതില്‍ മൂന്നെണ്ണം അവരുടെ ശരീരത്തില്‍ തറഞ്ഞുകയറി. നെറ്റിയിലേക്ക്(പോയന്റ് ബ്ലാങ്ക്) തുളഞ്ഞ് കയറിയ വെടിയുണ്ടയാണ് മരണകാരണം. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിന്റെ ഭാഗത്തും തറച്ചതായി ബംഗളൂരു പൊലീസ് കമ്മീഷണര്‍ ടി.സുനീല്‍ കുമാര്‍ പറഞ്ഞു. രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് ഇരച്ചെത്തിയ അക്രമികള്‍ വെടിവച്ചത്. വെടിയൊച്ച കേട്ട അയല്‍ക്കാര്‍ ആദ്യം ആരോ പടക്കം പൊട്ടിച്ചതാണെന്ന് കരുതിയത്. എന്നാല്‍ പിന്നീട് സംശയം തോന്നി ഗൗരിയുടെ വീട്ടിലേക്ക് എത്തിയ അയല്‍ക്കാരാണ് വരാന്തയില്‍ ഇവര്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. ഇതിനോടകം തന്നെ കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരിയെ ജോലിസ്ഥലത്ത് നിന്നും അക്രമികള്‍ പിന്തുടര്‍ന്നുവെന്നാണ് അനുമാനമെന്നും പൊലീസ്…

Read More

ലോകസമൂഹത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും…

ലോകസമൂഹത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും…

സോള്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ലോകസമൂഹത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയ ഉത്തര കൊറിയ വീണ്ടും പ്രകോപനവുമായി രംഗത്ത്. അമേരിക്കയക്ക് വേണ്ടി കൂടുതല്‍ സമ്മാനങ്ങള്‍ റെഡിയാണെന്നും അത് ഉടന്‍ എത്തിച്ചു കൊടുക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയന്‍ പ്രതിനിധി ഹാന്‍ തേ സോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരായുധീകരണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോംഗ്. സ്വയംപ്രതിരോധം എന്ന നിലയില്‍ തന്റെ രാജ്യം വികസിപ്പിച്ച ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അമേരിക്കയക്കുള്ള സമ്മാനമായിരുന്നു. പ്രകോപനപരമായ പ്രസ്താവനകളും സമ്മര്‍ദ്ദ നിലപാടുകളും അമേരിക്ക തുടര്‍ന്നാല്‍ കൂടുതല്‍ സമ്മാനങ്ങള്‍ അവര്‍ക്ക് സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കന്‍ ആണവ ഭീഷണിയില്‍ നിന്ന് സ്വന്തം ജനതയെ രക്ഷിക്കാനാണ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. സമ്മര്‍ദ്ദവും വിരട്ടലും…

Read More

ഗ്ലാമര്‍ വേഷങ്ങളോട് ബായ് പറഞ്ഞ് നയന്‍സ് ? ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി കോമഡിയിലേക്ക്

ഗ്ലാമര്‍ വേഷങ്ങളോട് ബായ് പറഞ്ഞ് നയന്‍സ് ?  ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇനി കോമഡിയിലേക്ക്

തെന്നിന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ താരമാണ് നയന്‍താര. ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഒന്നല്ല മൂന്നു വട്ടം തെളിയിച്ചിട്ടുണ്ട് താരം. അതുകൊണ്ടു തന്നെ തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍ സ്റ്റാര്‍ പദവി നയന്‍സിനെ തേടിയെത്തിയതും. ആക്ഷന്‍, ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് ഒരല്‍പ്പം ട്രാക്കു മാറി ഒഴുകാന്‍ തുടങ്ങുകയാണ് നയന്‍സ്. ഒരു മുഴുനീള കോമഡി ചിത്രമാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. പേരില്‍ തന്നെ കൗതുകം ഒളിഞ്ഞിരിക്കുന്ന കോ കോ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ നയന്‍താര എത്തുന്നത്. കൊലമാവ് കോകില എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യോഗി ബാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധിന്റേതാണ് സംഗീതം. ഇതാദ്യമായാണ് നയന്‍താര ഹാസ്യം കൈകാര്യം ചെയ്യുന്നത്. അടുത്തിടെ ഒരു പരസ്യ ചിത്രത്തില്‍ നയന്‍സ് അവതരിപ്പിച്ച കോമഡി പ്രേക്ഷകര്‍…

Read More

ദിലീപിനെ വാരിപ്പുണര്‍ന്ന് കാവ്യ; കണ്ണീരില്‍ കുതിര്‍ന്ന് പദ്മസരോവരം; എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പടിയിറങ്ങി

ദിലീപിനെ വാരിപ്പുണര്‍ന്ന് കാവ്യ; കണ്ണീരില്‍ കുതിര്‍ന്ന് പദ്മസരോവരം; എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പടിയിറങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്, അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി അനുമതി നല്‍കിയതു മുതല്‍ സന്തോഷത്തിലായിരുന്നു. 58 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകാനും ഭാര്യ കാവ്യാ മാധവനേയും മകളേയും അമ്മയേയും കാണാമെന്നതായിരുന്നു സന്തോഷത്തിന് കാരണം. ആറാം തീയതി ആവാന്‍ ദിലീപ് നിമിഷങ്ങള്‍ എണ്ണിയെണ്ണി ഇരിക്കുകയായിരുന്നു. ജയിലിലെ ജീവിതം ദിലീപിനെ ഏറെ ക്ഷീണിതിനാക്കിയിരുന്നു. എന്നാല്‍, രാവിലെ എട്ട് മണിയോടെ ആലുവ ഡിവൈ.എസ്.പി: പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലില്‍ എത്തിയതോടെ ദിലീപ് ക്ഷീണം മറന്ന് പോകാന്‍ തയ്യാറായി. നീല ജീന്‍സും വെള്ള ഷര്‍ട്ടുമായിരുന്നു വേഷം. അഞ്ചു മിനിട്ടിനുള്ളി?ല്‍ ജയിലില്‍ നിന്ന് പുറത്തേക്ക്. കനത്ത പൊലീസ് കാവലില്‍ ജയില്‍ കവാടത്തിന് മുന്നിലെത്തിയ ദിലീപിനെ കാത്ത് ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പൊലീസ് ജീപ്പിലേക്ക് കയറുന്നതിന് മുമ്പ് ചെറുപുഞ്ചിരിയോടെ ദിലീപ്…

Read More

മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി; ഫ്രീസറില്‍ വെച്ച സ്ത്രീക്ക് പുനര്‍ജന്മം; സംഭവം ഇങ്ങനെ..

മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി; ഫ്രീസറില്‍ വെച്ച സ്ത്രീക്ക് പുനര്‍ജന്മം; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ത്രീയെ ഫ്രീസറിലേക്ക് മാറ്റുന്നതിനിടെ ശ്വസിക്കുന്നതായി കണ്ടെത്തി. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. തുടര്‍ന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വണ്ടന്മേട് പുതുവല്‍ രത്തിന വിലാസം മുനി സ്വാമിയുടെ ഭാര്യ രത്‌നമ്മ (51)യെയാണ് മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്ക് മാറ്റിയത്. രത്‌നമ്മ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാന്‍ സാദ്ധ്യതയില്ലെന്ന് ഡോകടമാര്‍ വിധിയെഴുതി. പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ്ജ് ചെയ്തു. ആറുമണിക്കൂറില്‍ കൂടുതല്‍ ജിവച്ചിരിക്കില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടന്മേട്ടിലേക്ക് കൊണ്ടു വന്നു. ഇവിടെയെത്തിച്ച രത്‌നമ്മയെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ ആളുകളിലൊരാള്‍ ഫ്രീസറില്‍ കിടന്ന ശരീരം അനങ്ങുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസാണ് രത്‌നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More

ഇനി പൂമരം പൂത്തുലയും

ഇനി പൂമരം പൂത്തുലയും

കാളിദാസ് ജയറാമിന്റെ മലയാളത്തില്‍ നായകനായുള്ള അരങ്ങേറ്റ ചിത്രമാണ് എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം. 2016 സെപ്തംബറിലാണ് പൂമരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമ മുടങ്ങിയെന്നും മറ്റും നിരവധി കഥകള്‍ പുറത്തു വന്നെങ്കിലും ഒടുവില്‍ സിനിമ റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ആസ്വാദക മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ ഗാനം ഏറ്റെടുക്കുകയായിരുന്നു. പൂമരപ്പാട്ട് ഹിറ്റായതിനു ശേഷം ഇറങ്ങിയ കടവത്തൊരു തോണിയിരിപ്പൂ എന്ന ഗാനവും ഹിറ്റായി. റിലീസിംഗ് ഡേറ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും ഉടന്‍ റിലീസുണ്ടാകുമെന്നാണ് അണിയറ വര്‍ത്തമാനം. നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ മീരാ ജാസ്മിനും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി എത്തുന്നുണ്ട്.

Read More

സ്‌കൂള്‍ കലോല്‍സവത്തില്‍ ഇനി നിയന്ത്രണങ്ങള്‍: ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ നീക്കം

സ്‌കൂള്‍ കലോല്‍സവത്തില്‍ ഇനി നിയന്ത്രണങ്ങള്‍: ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ നീക്കം

തിരുവനന്തപുരം: ഗ്രേസ്മാര്‍ക്ക് ഒഴിവാക്കുന്നതടക്കം സംസ്ഥാന സകൂള്‍ കലോത്സവങ്ങള്‍ കര്‍ശന നിയന്ത്രണത്തിലേക്ക്. കലോത്സവ നിയമാവലി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്.സി.ഇ.ആര്‍.ടി വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടു വരും, വിദ്യാര്‍ത്ഥികളോട് പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്‌ക്കാരിക മത്സര പരിപാടികളില്‍നിന്ന് വിലക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കൂടാതെ അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് നല്‍കാനും ശുപാര്‍ശയുണ്ട്. ക്രിസ്മസ്, വേനലവധി കാലങ്ങളില്‍ കലോത്സവം നടത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്. ഇവ സംബന്ധിച്ച് അദ്ധ്യാപക സംഘടനകളുമായി ഈ മാസം 13ആം തീയതി ചര്‍ച്ച നടത്തും.

Read More

സോണിയ ഗാന്ധിയുടെ എസ്പിജി കമാന്‍ഡോ രാകേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

സോണിയ ഗാന്ധിയുടെ എസ്പിജി കമാന്‍ഡോ രാകേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്പിജി കമാന്‍ഡോകളില്‍ ഒരാളായ രാകേഷ് കുമാറിനെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ല.സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്.സര്‍വ്വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത ഉപേക്ഷിച്ച് പോയതിനാല്‍ ഇയാളെ ബന്ധപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സോണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പഥ് 10ാം നമ്പര്‍ വസതിയില്‍ സെബ്റ്റംബര്‍ ഒന്നിന് ഇയാള്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. ഈ ദിവസം അയാളുടെ ‘ഓഫ്’ ആയിരുന്നുവെന്ന് പറയപ്പെടുന്നു. എന്നിട്ടും യൂണിഫോം ധരിച്ച് പതിവുപോലെ ഇയാള്‍ ഡ്യൂട്ടിക്ക് വന്നത് എന്തിനാണ് എന്നതാണ് പൊലീസിനെ വലയ്ക്കുന്നത്. സഹപ്രവര്‍ത്തകരുമായി പതിവുപോലെ ഇടപെട്ട ഇയാള്‍ 11 മണിയോടെ ഓഫിസില്‍നിന്ന് പോവുകയും ചെയ്തു. ദ്വാരകയിലെ ഒരു വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് ഇയാളുടെ താമസം. സെപ്റ്റംബര്‍ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും ഡ്യൂട്ടി നീട്ടി നല്‍കിക്കാണുമെന്നാണ് കുടുംബാംഗങ്ങള്‍ ധരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്…

Read More

ഓം ബുള്ളറ്റ് ബാബാ! ബുള്ളറ്റ് ദൈവമാണ് ഇവരുടെ സംരക്ഷകന്‍; ഏറെ വിചിത്രമായ വിശ്വാസവുമായി ഒരു ക്ഷേത്രം

ഓം ബുള്ളറ്റ് ബാബാ! ബുള്ളറ്റ് ദൈവമാണ് ഇവരുടെ സംരക്ഷകന്‍; ഏറെ വിചിത്രമായ വിശ്വാസവുമായി ഒരു ക്ഷേത്രം

ഇന്ത്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മിത്തുകളുടെ ഒരു കൂടാരം തന്നെ നമുക്ക് അറിയാന്‍ സാധിക്കും. യാഥാര്‍ത്ഥ്യ ബോധത്തിന് ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ പറ്റാത്ത കെട്ടുകഥകള്‍ പക്ഷേ ഒരു സമൂഹത്തിന്റെ ഏറ്റവും മഹത്തായ വിശ്വാസങ്ങളില്‍ ഒന്നായിരിക്കും. ഇത്തരം വിശ്വാസങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ ജോധ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ബുള്ളറ്റ് ബാബ ക്ഷേത്രം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മരണപ്പെട്ട ഓം ബന്നയ്ക്ക് വേണ്ടി നിര്‍മിച്ചതാണ് ബുള്ളറ്റ് ക്ഷേത്രം. തന്റെ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഓം സിംഗ് റാത്തോര്‍ പാലി- ജോധ്പൂര്‍ പാതയിലെ റോഹത്ത് എന്ന പ്രദേശത്ത് നിന്നും ബൈക്കിന്റെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് തന്നെ റാത്തോര്‍ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത് നിന്നും അയാളുടെ ബൈക്കും പൊലീസ് കണ്ടെത്തി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് അയാളുടെ പേര് ഓം സിംഗ് റാത്തോറാണെന്ന് മനസിലായത്. അപകടത്തില്‍ പെട്ട ബൈക്ക് പൊലീസ്…

Read More

വെളിപാടിന്റെ പുസ്തകത്തിന് മികച്ച കളക്ഷന്‍; 6 ദിവസത്തെ കളക്ഷന്‍ അമ്പരപ്പിക്കും…

വെളിപാടിന്റെ പുസ്തകത്തിന് മികച്ച കളക്ഷന്‍; 6 ദിവസത്തെ കളക്ഷന്‍ അമ്പരപ്പിക്കും…

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഓണറിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചതും. എന്നാല്‍ പ്രതികരണങ്ങളൊന്നും ബോക്‌സ്ഓഫീസ് വിജയത്തെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സിനിമയുടെ ആറുദിവസത്തെ ബോക്‌സ്ഓഫീസ് കലക്ഷന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിക്കുന്നു. 11,48,65,829 രൂപ. ആഗസ്റ്റ് 31ന് കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. രാവിലെ പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം ‘വെളിപാടിന്റെ പുസ്തകം’, മമ്മൂട്ടി-ശ്യാംധര്‍ ടീമിന്റെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, പൃഥ്വിരാജ്-ജിനു എബ്രഹാം ചിത്രം ‘ആദം ജോണ്‍’, നിവിന്‍ പോളി-അല്‍ത്താഫ് സലിം ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്നിവയായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍.

Read More