ആ രണ്ട് മണിക്കൂര്‍ നാളെ ! കര്‍ശന സുരക്ഷയില്‍ ദിലീപ് നാളെ വീട്ടിലെത്തും

ആ രണ്ട് മണിക്കൂര്‍ നാളെ ! കര്‍ശന സുരക്ഷയില്‍ ദിലീപ് നാളെ വീട്ടിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ 50 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നാളെ രണ്ട് മണിക്കൂറിലേക്ക് കര്‍ശന സുരക്ഷയില്‍ വീട്ടിലെത്താം, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ദിലീപിന് ഈ ഇളവ് കോടതി അനുവദിച്ചത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണു ചടങ്ങില്‍ പങ്കെടുക്കാന്‍ നടനെത്തുന്നത്. രാവിലെ എട്ടു മുതല്‍ 10 വരെ രണ്ടു മണിക്കൂര്‍ സമയം ചടങ്ങില്‍ പങ്കെടുക്കാനാണു കോടതി അനുവാദം നല്‍കിയിട്ടുള്ളത്. പോലീസ് അമ്പപടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിലീപിനെ എത്തിക്കുക. ആദ്യം വീട്ടിലും തുടര്‍ന്നു ആലുവ മണപ്പുറത്ത് നടക്കുന്ന ചടങ്ങിലും നടനെ എത്തിക്കുമെന്നാണു സൂചന. മാധ്യമങ്ങളെ കാണില്ലെന്ന ഉറപ്പിലാണു ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ചടങ്ങിനുശേഷം എത്രയുംവേഗം നടനെ തിരികെ ജയിലില്‍ എത്തിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ 11.45 വരെ വീട്ടിലും തുടര്‍ന്ന്…

Read More

പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധം,പള്‍സര്‍ സുനിയെ കുടുംബത്തിലുള്ള ആര്‍ക്കും അറിയില്ല; കാവ്യാമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍ വ്യക്തമാക്കുന്നു

പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധം,പള്‍സര്‍ സുനിയെ കുടുംബത്തിലുള്ള ആര്‍ക്കും അറിയില്ല; കാവ്യാമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍ വ്യക്തമാക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്ന് നടി കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍. കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈനുകളിലും വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ മിഥുന്‍ മാധവന്റെ പ്രതികരണം. പള്‍സര്‍ സുനിയുമായി തനിക്കോ തന്റെ കുടുംബത്തിലുളള ആര്‍ക്കുമോ യാതൊരു ബന്ധവുമില്ല. കൂടാതെ വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും തങ്ങള്‍ക്ക് അറിയുക പോലുമില്ലാത്ത സുനിയെ ക്ഷണിച്ചിട്ടില്ല . തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണ സംഘം അറിയിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു. കാവ്യ മാധവന്റെയും തന്റെയും വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് പള്‍സര്‍ സുനിയുമായോ, ഈ കേസുമായിട്ടോ യാതൊരു ബന്ധവുമില്ല. ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഇത്തവണ തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും മിഥുന്‍ തന്റെ…

Read More

ദിലീപിന്റെ തോളില്‍ കൈയ്യിട്ട് നടന്നവര്‍ ഒറ്റ് കൊടുത്തു,തന്റേത് തികച്ചും വ്യക്തിപരമായ സന്ദര്‍ശനം: ഗണേഷ് കുമാര്‍

ദിലീപിന്റെ തോളില്‍ കൈയ്യിട്ട് നടന്നവര്‍ ഒറ്റ് കൊടുത്തു,തന്റേത് തികച്ചും വ്യക്തിപരമായ സന്ദര്‍ശനം: ഗണേഷ് കുമാര്‍

ആലുവ : നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്.നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ ഉച്ചക്ക് ദിലീപിനെ സന്ദര്‍ശിച്ചു.തികച്ചും വ്യക്തിപരമായ സന്ദര്‍ശനമാണ് തന്റേതെന്നും ദിലീപിന്റെ അമ്മയെ ഇതിന് മുന്‍പ് സന്ദര്‍ശിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.പൊലീസിനെ പേടിച്ച് സ്‌നേഹ ബന്ധത്തിന് കോട്ടം തട്ടിക്കരുതെന്നും,അയാളെ ഒറ്റപ്പെടുത്തരുതെന്നും, കോടതി ദിലീപിനെ കുറ്റക്കാരനെന്ന് പ്രഖ്യാപിക്കുന്നതുവരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം നടന്‍ സുധീര്‍,ജോര്‍ജ്ജേട്ടന്‍സ് പൂരം നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്,ബിജു ചന്ദ്രന്‍ എന്നിവരും രാവിലെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് നാളെ പുറത്തിറങ്ങാനൊരുങ്ങുമ്പോഴാണ് സന്ദര്‍ശകരുടെ ഈ തിരക്ക്.ഓണത്തോടനുബന്ധിച്ച് നടന്‍ ജയറാം,ഹരിശ്രീ അശോകന്‍,ഷാജോണ്‍ എന്നിവരും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. [embedyt] https://www.youtube.com/watch?v=WbGlVNOjdu4[/embedyt]

Read More

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നവള്‍ എങ്ങനെ സത്യവതിയാകും? കാവ്യമാധവനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നവള്‍ എങ്ങനെ സത്യവതിയാകും? കാവ്യമാധവനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യയ്ക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുകയെന്ന് ലിബര്‍ട്ടി ബഷീര്‍. ചേച്ചീ ചേച്ചീ എന്നു വിളിച്ചിരുന്ന കാവ്യ മഞ്ജുവാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ പറഞ്ഞു. ഒരു ചാനലിന്റെ വാര്‍ത്താചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തി ബന്ധത്തില്‍ സംഭവിച്ച കോട്ടമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു. നാളുകള്‍ക്ക് മുമ്പ് മഞ്ജുവും കാവ്യയും തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. മാത്രമല്ല, അവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. സിനിമയില്‍ വന്നതു മുതല്‍ ഈ ബന്ധത്തെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണ് ഞാന്‍. ഇരുവരുടെയും സൗഹൃദം നഷ്ടപ്പെടുന്നത് കാവ്യ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് മുതലാണ്. ചേച്ചി ചേച്ചിയെന്ന് വിളിച്ചിരുന്ന കാവ്യ മഞ്ജുവിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തത് മുതലാണ് ഇരുവരുടെയും സൗഹൃദം നഷ്ടപ്പെടുന്നത്. ഇത് ദിലീപുമായി ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയുടെ തട്ടിക്കൊണ്ടു പോകലിലേക്കും നയിച്ചു….

Read More

മലയാളത്തിന്റെ ആക്ഷന്‍ റാണി രാഷ്ടീയത്തിലേക്ക്,തട്ടകം കേരളമല്ല,ആന്ധ്രയില്‍ നടി റോജയ്ക്കെതിരേ തുറുപ്പുചീട്ടാക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി

മലയാളത്തിന്റെ ആക്ഷന്‍ റാണി രാഷ്ടീയത്തിലേക്ക്,തട്ടകം കേരളമല്ല,ആന്ധ്രയില്‍ നടി റോജയ്ക്കെതിരേ തുറുപ്പുചീട്ടാക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി

സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. രജനികാന്തും കമല്‍ഹാസനും രാഷ്ടീയ കളരിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ തുടങ്ങവേ മറ്റൊരു മലയാളം നടിയും ആ പാതയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മറ്റാരുമല്ല മലയാളികളുടെ ആക്ഷന്ററാണി വാണി വിശ്വനാഥ് തന്നെ. കേരളമല്ല വാണിയുടെ തട്ടകമെന്നു മാത്രം. ഒരു തെലുങ്കുപത്രമാണ് നടി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതായ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. തെലുങ്കുദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ നടിയുമായ റോജക്കെതിരെയാകും വാണി വിശ്വനാഥിനെ രംഗത്തിറക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കും മുന്‍പേ വാണി തെലുങ്കില്‍ സജീവമായിരുന്നു. ഗ്ളാമര്‍ വേഷങ്ങളിലായിരുന്നു താരം തെലുങ്കില്‍ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ…

Read More

ജാതകത്തില്‍ രണ്ടു കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞു,ഒറ്റയടിക്ക് രണ്ടുകെട്ടാനുളള യുവാവിന്റെ തലക്കുറി മാറ്റി എഴുതി സോഷ്യല്‍ മീഡിയ

ജാതകത്തില്‍ രണ്ടു കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞു,ഒറ്റയടിക്ക് രണ്ടുകെട്ടാനുളള യുവാവിന്റെ തലക്കുറി മാറ്റി എഴുതി സോഷ്യല്‍ മീഡിയ

വിവാഹമണ്ഡപത്തില്‍ അണിഞ്ഞൊരുങ്ങി രണ്ടു നവവധുക്കള്‍! നാദസ്വരക്കച്ചേരി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ രണ്ടു വരണമാല്യങ്ങളുമായി വരന്‍ വധുക്കളുടെ സമീപത്തേക്ക്. കുരവയിടാന്‍ വെമ്പല്‍ പൂണ്ട് സ്ത്രീജനങ്ങള്‍. അഗ്‌നിസാക്ഷിയായി ആ വരന്‍ രണ്ടുപേരെ വിവാഹം കഴിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്നാല്‍, വിവാഹത്തിനു ക്ഷണിക്കാതെയെത്തിയ പോലീസും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ചേര്‍ന്നു വിവാഹം മുടക്കി. അങ്ങനെ വിവാഹവേദി നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തര്‍ക്കവേദിയാക്കി മാറി. തമിഴ്‌നാട്ടിലെ തിരുച്ചുഴിയിലാണ് നാടകീയ സംഭവങ്ങളുടെ അരങ്ങേറ്റം. രാമമൂര്‍ത്തിയെന്ന മുപ്പത്തൊന്നുകാരന്റെ വിവാഹസ്വപ്നങ്ങളാണ് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടല്‍ മൂലം പൊലിഞ്ഞത്. സംഭവം ഇങ്ങനെ… രാമമൂര്‍ത്തിയുടെ ഒരു സഹോദരി കലൈശെല്‍വിയുടെ മകള്‍ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാല്‍, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂര്‍ത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കല്‍ തന്റെ ആവശ്യവുമായി എത്തുകയായിരുന്നു. സഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങി അമുദവല്ലി തന്റെ മകള്‍ ഗായത്രിയെ രാമമൂര്‍ത്തിക്കു നല്കാന്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന്…

Read More

സൗന്ദര്യ പ്രേമികള്‍ക്ക് ലാലേട്ടന്റെ കിടില്‍ സജക്ഷന്‍; സാരിയുടുക്കേണ്ടത് എങ്ങനെയെന്ന് ലാലേട്ടന്റെ പറയുന്നു..

സൗന്ദര്യ പ്രേമികള്‍ക്ക് ലാലേട്ടന്റെ കിടില്‍ സജക്ഷന്‍; സാരിയുടുക്കേണ്ടത് എങ്ങനെയെന്ന് ലാലേട്ടന്റെ പറയുന്നു..

വ്യത്യസ്തമായ പല കഴിവുകളും ഉള്ള നടനാണ് മോഹന്‍ലാല്‍ എന്ന് പലരും പറയാറുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ സൗന്ദര്യബോധം. ഒപ്പം അഭിനയിച്ചിട്ടുള്ള നടീനടന്മാരെല്ലാം ഇക്കാര്യം പല അവസരങ്ങളിലും തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ സൗന്ദര്യാസ്വാദനത്തിനുള്ള കഴിവിനെ വീണ്ടും വാര്‍ത്തയാക്കിയത്. സാരിയുടുക്കുക എന്ന് പറയുന്നത് തന്നെയൊരു കലയാണെന്നും ഭാര്യയെ സാരിയുടുക്കാന്‍ താന്‍ സഹായിച്ച് കൊടുക്കാറുണ്ടെന്നുമാണ് നടന്‍ മോഹന്‍ലാല്‍ തന്റെ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്പ്പൊപ്പിച്ച് ഉടുക്കുക. അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ താന്‍ ഭാര്യയായ സുചിത്രയെ സഹായിക്കാറുണ്ട്. പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. തന്റെ ശരീരപ്രകൃതി ഈ 40 വര്‍ഷത്തിനിടയ്ക്ക് തനിക്കൊരു പ്രശ്നമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. തന്റെ ശരീരം കാണുന്നവര്‍ക്ക്…

Read More

അനുഷ്‌കയ്ക്കു അവസരങ്ങള്‍ കുറയുന്നു? കാരണം കേട്ടാല്‍ ഞെട്ടും

അനുഷ്‌കയ്ക്കു അവസരങ്ങള്‍ കുറയുന്നു? കാരണം കേട്ടാല്‍ ഞെട്ടും

അനുഷ്‌കയ്ക്കു കിട്ടി എട്ടിന്റെ പണി! ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ജോഡികളാണ് അനുഷ്‌ക ഷെട്ടിയുംയും പ്രഭാസും. ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിച്ചതും ഇവര്‍ തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലേക്ക് ആദ്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതും അനുഷ്‌കയെയാണ്. എന്നാല്‍ പിന്നീട് ഒഴിവാക്കുകയായിരുന്നു. ശ്രദ്ധ കപൂറാണ് അനുഷ്‌കയ്ക്ക് പകരം സാഹോയില്‍ നായികയാകുന്നത്. സൈസ് സീറോ എന്ന ചിത്രത്തിലെ അമിത വണ്ണമുള്ള കഥാപാത്രത്തിന് വേണ്ടി അനുഷ്‌ക ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. ബാഹുബലിക്ക് വേണ്ടിയും ഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. സാഹോയിലും താരത്തിന് തിരിച്ചടിയായത് ഈ അമിത വണ്ണം തന്നെയായിരുന്നു. ശരീര ഭാരം പഴയപോലെ ആക്കാനുള്ള തീവ്ര ശ്രമത്തിലാണ് അനുഷ്‌ക ഇപ്പോള്‍. ബാഹുബലിക്ക് ശേഷം ഭാഗ്മതി എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് താരം അഭിനയിച്ചത്….

Read More

ഇന്ത്യക്കിട്ട് പണിത് ശ്രീലങ്ക; ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ച് ലങ്കയുടെ പുതിയ തന്ത്രം

ഇന്ത്യക്കിട്ട് പണിത് ശ്രീലങ്ക; ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിനത്തില്‍  ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ച് ലങ്കയുടെ പുതിയ തന്ത്രം

ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിനിടെ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തന്ത്രമോ? ഇന്ത്യയും ശ്രിലങ്കയുമായുള്ള ഏകദിന പരമ്പര അവസാനിച്ചതിനു തൊട്ടു പിന്നാലെയാണ് നാലാം ഏകദിനത്തില്‍ കളിക്കിടയില്‍ ഗ്രൗണ്ടിലിറങ്ങിയ യുവതികളെകുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത രീതിക്ക് ഇന്ത്യന്‍ താരങ്ങളും കോടിക്കണക്കിനു ആരാധകരും സാക്ഷ്യം വഹിച്ചത്. യുവതികളെ ക്രിക്കറ്റ് ഗ്രൗണ്ടിലിറക്കിയത്തിനു കാരണമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ‘മൈതാനം എപ്പോഴും മനോഹരമായിരിക്കണം’ എന്നാണ് താരങ്ങള്‍ക്ക് വെള്ളവുമായെത്തിയ യുവതികളെക്കുറിച്ചുള്ള ചോദ്യത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. ഞങ്ങള്‍ക്ക് പരമ്പരാഗത രീതിയില്‍ നിന്ന് മാറി എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈ ഐഡിയ ലഭിച്ചതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. സാധാരണഗതിയില്‍ കളിക്കിടയില്‍ ടീമംഗങ്ങള്‍ക്ക് വെള്ളവുമായെത്തുക റിസര്‍വ് ബെഞ്ചിലെ താരങ്ങളാണ്. സൗരവ് ഗാംഗുലി, സച്ചിന്‍ മുതല്‍ ധോണി വരെ വെള്ളവുമായി ഗ്രൗണ്ടില്‍ ഇതിനു മുന്‍പ് എത്തിയിട്ടുണ്ട്. എന്നാല്‍…

Read More

തന്റെ ശരീരം തൊടാന്‍ മടിച്ച നടനെ കളിയാക്കി  അമലാ പോള്‍

തന്റെ ശരീരം തൊടാന്‍ മടിച്ച നടനെ കളിയാക്കി  അമലാ പോള്‍

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അമല പോള്‍ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ. ബോബി സിംഹയാണ് ആ നടന്‍. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു എന്നും വെളിപ്പെടുത്തിയത് അമല തന്നെയാണ്. ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ബേബി സിംഹ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല. ചിത്രത്തിലും അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. സിനിമയില്‍ മാത്രമല്ല, തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അമല പോള്‍ ധരിച്ച വേഷവും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന്…

Read More