ദൈവത്തെ ഓടയിലെറിഞ്ഞ് ജന്മനാടിന്റെ പ്രതിഷേധം; ഗുര്‍മീതിന്റെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്…

ദൈവത്തെ ഓടയിലെറിഞ്ഞ് ജന്മനാടിന്റെ പ്രതിഷേധം; ഗുര്‍മീതിന്റെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്…

ബലാത്സംഗക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെ ജന്മനാട്ടില്‍ പ്രതിഷേധം കനക്കുന്നു. ഗുര്‍മീതിന്റെ നൂറ് കണക്കിന് ഫോട്ടോകള്‍ ഓടകളില്‍ വലിച്ചെറിഞ്ഞാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധിക്കുന്നത്. ഗുര്‍മീതിന്റെ ജന്മനാട്ടില്‍ തന്നെയാണ് പ്രതിഷേധമെന്നതാണ് ശ്രദ്ധേയം. ഓടകളില്‍ മുഴുവന്‍ ഗൂര്‍മീതിന്റെ നിരവധി ഫോട്ടോകളാണ് ഉള്ളതെന്നും ഓടയിലൂടെ വെള്ളം ഒഴുകുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ തങ്ങള്‍ ഞെട്ടിപ്പോയെന്നും രാജസ്ഥാനിലെ ശ്രീരംഗനഗര്‍ സാനിറ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തലവന്‍ ദേവേന്ദ്ര റാത്തോര്‍ പറയുന്നു. ഓടയില്‍ മറ്റ് മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓടകള്‍ നിറയെ ഗുര്‍മീതിന്റെ നൂറ് കണക്കിന് വരുന്ന ഫോട്ടോകളായിരുന്നു. മീരാ ചൗക്കിന് സമീപമുള്ള ഓടകളെല്ലാം തന്നെ ഗുര്‍മീതിന്റെ ഫ്രെയിം ചെയ്ത ഫോട്ടോകളാല്‍ നിറഞ്ഞെന്നും അതുകൊണ്ട് ജലത്തിന്റെ ഒഴുക്കിനെ അത് ബാധിച്ചെന്നും ഇദ്ദേഹം പറയുന്നു. ഓടയിലെ ഒഴുക്ക് സുഗമമാക്കാനായി ഈ ഫോട്ടോകളെല്ലാം ശേഖരിച്ച് മാലിന്യസംസ്‌ക്കരണ പ്ലാന്റിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഫോട്ടോകള്‍…

Read More

വനിതാ മാവോയിസ്റ്റ് നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വനിതാ മാവോയിസ്റ്റ് നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മലപ്പുറം: സിപിഐ പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത (മീര) കൊല്ലപ്പെട്ടതായാണ് മാവോയിസ്റ്റുകള്‍ ഇറക്കിയ പത്രികയില്‍ പറയുന്നത്. കഴിഞ്ഞ ആറിന് വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ നാടുകാണി വനമേഖലയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണു കൊല്ലപ്പെട്ടതെന്നു ലഘുലേഖയില്‍ പറയുന്നു. മൃതദേഹം ബന്ധുക്കളെയോ വിപ്ലവ പ്രസ്ഥാന പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌ക്കരിക്കേണ്ടി വന്നതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്. വനമേഖലയില്‍ തന്നെ മൃതദേഹം സംസ്‌ക്കരിച്ചുവെന്നാണു പറയുന്നത്. ലതയ്ക്ക് 1996 മുതല്‍ വിപ്ലവ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തല്‍. മാവോയിസ്റ്റ് പ്രവര്‍ത്തകനായ പാണ്ടിക്കാട് സ്വദേശി മൊയ്തീനാണു ലതയെ വിവാഹം ചെയ്തത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ മുന്‍പ് മാവോയ്സ്റ്റ് പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്തീനുമായുള്ള വിവാഹം. മാവോയിസ്റ്റുകളുടെ ലഘുലേഖയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി….

Read More

എം എം മണിയുടെ വിവാദ പരാമര്‍ശം;സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനം

എം എം മണിയുടെ വിവാദ പരാമര്‍ശം;സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനം

ന്യൂഡല്‍ഹി: മൂന്നാറിലെ പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനം. മണിക്കെതിരെ പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ മാനഭംഗത്തിന് ഇരയായ അമ്മയെയും മകളെയും മന്ത്രിയായിരിക്കെ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനൊപ്പമായിരിക്കും ഇത് പരിഗണിക്കുക. ഇക്കഴിഞ്ഞ ഏപ്രിലില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എം.തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ എം.എം.മണി പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശം വിവാദമായതോടെ വനിതാ കമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്നും മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു….

Read More

മുന്‍ ഉത്തകാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശുപത്രിയില്‍

മുന്‍ ഉത്തകാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഡീരക്തസംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം. സര്‍ ഗംഗാറാം ആശുപത്രിയിലാണ് 69 കാരനായ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. റാവത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Read More

ജാട്ട് സംവരണത്തിന് ഹൈക്കോടതിയുടെ അംഗീകാരം

ജാട്ട് സംവരണത്തിന് ഹൈക്കോടതിയുടെ അംഗീകാരം

ചണ്ഡീഗഡ്: ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം. നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. ജാട്ട് സംവരണ വിഷയങ്ങള്‍ പിന്നോക്ക കമ്മീഷന് മുമ്പില്‍ വയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഹരിയാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമഭേദഗതി കൊണ്ടുവന്നത്. 2018 മാര്‍ച്ച് 31ന് മുന്‍പായി വിഷയത്തില്‍ പിന്നോക്ക കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ജാട്ട് സംവരണം നിലവിലെ രീതിയില്‍ തുടരട്ടെയെന്നാണ് കോടതി വ്യക്തമാക്കിയത്.

Read More

ഹോട്ട് റായി @ ജൂലി 2;വീഡിയോ വൈറല്‍

ഹോട്ട് റായി @ ജൂലി 2;വീഡിയോ വൈറല്‍

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡില്‍ ഹോട്ടായി തിളങ്ങി തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. താരം അതീവ ഗ്ലാമറസായി എത്തുന്ന ജൂലി ടുവിന്റെ ടീസര്‍ പുറത്തിറങ്ങി. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ചവയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ടീസറിലും എത്തുന്നത്. ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നായികയാണ് റായ് ലക്ഷ്മി. മലയാളത്തില്‍ മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും അടക്കം പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ച റായ്ലക്ഷ്മി ബോളിവുഡിലും തരംഗമായിരിക്കുകയാണ്. അതിനിടെയാണ് നടിയുടെ ബോളിവുഡ് ചിത്രമായ ജൂലി 2 എന്ന സിനിമയുടെ ടീസറും പുറത്തിറക്കിയിരിക്കുന്നത്. ബീച്ചിലൂടെ നടക്കുന്ന റായിലക്ഷ്മിയുടെ ചൂടന്‍ ദൃശ്യങ്ങളാണ് ടീസറിലുള്ളത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. ചിത്രം…

Read More

നയന്‍സിന് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നഷ്ടമാകുന്നു..? സ്ഥാനം കൈയ്യടക്കിയത് ഈ തെന്നിന്ത്യന്‍ സുന്ദരി

നയന്‍സിന് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നഷ്ടമാകുന്നു..? സ്ഥാനം കൈയ്യടക്കിയത് ഈ തെന്നിന്ത്യന്‍ സുന്ദരി

  തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം പറ്റി ലേഡി സൂപ്പര്‍ സ്റ്റാറായി വിലസിയ നയന്‍താരയ്ക്ക് കാലിടറി !തെലുങ്കില്‍ നിന്നു വെള്ളിത്തിരയിലെത്തി നയന്‍സിന്റെ സിംഹാസനം കൈവശപ്പെടുത്തിയത് മറ്റാരുമല്ല, യുവാക്കളുടെ ഹരമായ അനുഷ്‌ക ഷെട്ടി. നയന്‍താര ഇപ്പോള്‍ ഒരു സിനിമയിലെ അഭിനയത്തിന് തെന്നിന്ത്യയില്‍ വാങ്ങുന്നത് നാല് കോടിയാണ് എന്നാണ് പറയപ്പെടുന്നത്. പരസ്യ രംഗത്തും വില കൂടിയ താരമാണ് നയന്‍സ്.അനുഷ്‌ക ഇപ്പോള്‍ പ്രതിഫലം അഞ്ചു കോടി ആയി ഉയര്‍ത്തിക്കഴിഞ്ഞതായാണ് കോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും പുറത്തു വരുന്ന വിവരം. തന്റെ വിലയിടിയുന്നത് ചെറുക്കാന്‍ പ്രതിഫലം നാല് തന്നാലും ആറു വാങ്ങിയതായി പറയാന്‍ നയന്‍സ് നിര്‍മാതാക്കളോട് പറയുന്നുണ്ടെന്നാണ് പ്രമുഖ സിനിമാ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More

സുനന്ദ പുഷ്‌കറിന്റെ മരണം; 345ാം മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന

സുനന്ദ പുഷ്‌കറിന്റെ മരണം; 345ാം മുറിയില്‍ വീണ്ടും ഫോറന്‍സിക് പരിശോധന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം നടന്ന ഹോട്ടലില്‍ വീണ്ടും ഫോറന്‍സിക് പരിശോധന. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചാണക്യപുരിയിലുള്ള ലീലാ പാലസ് ഹോട്ടലിലെ 345-ാം മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ ഭാഗമായി സ്‌പെഷല്‍ അന്വേഷണ സംഘം ഹോട്ടല്‍ മുറിയില്‍ പരിശോധനകള്‍ നടത്തുമെന്നു ഡിസിപി മനീഷ് ചന്ദ്ര പറഞ്ഞു. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: വിദ്യാര്‍ഥിനി ജീവനൊടുക്കി

മെഡിക്കല്‍ പ്രവേശനം കിട്ടിയില്ല: വിദ്യാര്‍ഥിനി ജീവനൊടുക്കി

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. നേരത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്.

Read More

അവസാനം ആ പാഠവും പഠിച്ച് പ്രണബ് മുഖര്‍ജി; കൊച്ചു ടീച്ചര്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍

അവസാനം ആ പാഠവും പഠിച്ച് പ്രണബ് മുഖര്‍ജി; കൊച്ചു ടീച്ചര്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍

പഴയ തലമുറയിലെ ആളുകള്‍ക്ക്, അവര്‍ എത്ര ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് പറഞ്ഞാലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ കരസ്ഥമാക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതേ അവസ്ഥയിലായിരുന്നു മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും. എന്നാല്‍ ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും അദ്ദേഹവും ഒടുവില്‍ സെല്‍ഫിയെടുക്കാന്‍ പഠിച്ചു. സെല്‍ഫി പകര്‍ത്താന്‍ പഠിച്ചതിന്റെ ത്രില്ലിലാണ് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇപ്പോള്‍. സെല്‍ഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു നമ്മുടെ മുന്‍ രാഷ്ടപതി. ഗുര്‍മീതിന്റെ ഹംസ സെയ്ഫ് എന്ന മിടുക്കന്റെ ചിത്രമാണ് പ്രണാബ് മുഖര്‍ജി ട്വിറ്ററില്‍ പങ്കുവെച്ചത്. ‘കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടൂ’ എന്ന കുറിപ്പോടു കൂടിയാണ് പ്രണാബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘കുട്ടി ടീച്ചര്‍’ക്കൊപ്പമുള്ള പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി ചിത്രം…

Read More