ദിലീപിനെ കാത്ത് നിന്നപ്പോള്‍ വന്നത് അബ്ദുള്‍ കലാം : കലാമിന്റെ അപരനെ കണ്ട് അമ്പരന്ന് മാധ്യമപ്രവര്‍ത്തകര്‍

ദിലീപിനെ കാത്ത് നിന്നപ്പോള്‍ വന്നത് അബ്ദുള്‍ കലാം : കലാമിന്റെ അപരനെ കണ്ട് അമ്പരന്ന് മാധ്യമപ്രവര്‍ത്തകര്‍

ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളെ കണ്ട് നാട്ടുകാര്‍ ഞെട്ടി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അപരനായ സീഖ് മുഹമ്മദാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. വാഹനാപകടക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ബന്ധുവിനെ കാണാനെത്തിയതായിരുന്നു സീഖ് മുഹമ്മദ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലേക്കാണ് ഡോ.കലാമിന്റെ അപരന്‍ എത്തിയത്. തമിഴ്നാട്ടിലെ ഉടുമല്‍പേട്ട് സ്വദേശിയായ സീഖ് മുഹമ്മദ് കടുത്ത അബ്ദുല്‍ കലാം ആരാധകനാണ്. ഈ ആരാധനയാണ് വേഷത്തിലും നടപ്പിലും കലാമിനെ അനുകരിക്കാന്‍ സീഖ് മുഹമ്മദിനെ പ്രേരിപ്പിച്ചത്. ഒരു തവണ നേരില്‍ കണ്ടപ്പോള്‍ തനിക്ക് എല്ലാഗ്രാമങ്ങളിലും പോകാന്‍ കഴിയാത്തതിനാല്‍ തന്റെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാന്‍ ഡോ. കലാം നിര്‍ദേശിച്ചതായി സീഖ് മുഹമ്മദ് പറയുന്നു. കലാമിന്റെ രൂപത്തില്‍ സ്‌കൂളിലെത്തുന്ന സീഖ് മുഹമ്മദിന് വന്‍ വരവേല്‍പാണ് വിദ്യാര്‍ഥികളും അധ്യാപകരും…

Read More

കേരളത്തില്‍ 500 പേര്‍ പനി ബാധിച്ച് മരിച്ചപ്പോള്‍ പെന്‍സിലിന്റെ മുന ഒടിഞ്ഞുപോയോ : ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട നിപിന്‍ നാരായണനുനേരെ സൈബര്‍ പൊങ്കാല

കേരളത്തില്‍ 500 പേര്‍ പനി ബാധിച്ച് മരിച്ചപ്പോള്‍ പെന്‍സിലിന്റെ മുന ഒടിഞ്ഞുപോയോ : ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട നിപിന്‍ നാരായണനുനേരെ സൈബര്‍ പൊങ്കാല

കോഴിക്കോട്: ഗോരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുഞ്ഞുമക്കള്‍ മരിച്ച വാര്‍ത്തയോടനുബന്ധിച്ച് കാര്‍ട്ടൂണിസ്റ്റ് നിപിന്‍ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംഘപരിവാറുകാരുടെ പൊങ്കാല. കേരളത്തില്‍ 500 പേര്‍ പനി ബാധിച്ച് മരിച്ചപ്പോള്‍ പെന്‍സിലിന്റെ മുന ഒടിഞ്ഞുപോയോ എന്ന് ചോദിച്ചായിരുന്നു പോസ്റ്റുകള്‍. മറ്റു ചിലര്‍ കുഞ്ഞുങ്ങള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്തയുമായാണ് കമന്റ് ചെയ്യുന്നത്. അട്ടപ്പാടിയിലെ ശിശുമരണത്തെയും ചിലര്‍ കമന്റിലേയ്ക്ക് കൊണ്ടു വരുന്നുണ്ട്. തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രതികരണമെന്നാണ് മറ്റ് ചിലരുടെ കമന്റ്.കമന്റുകള്‍ക്ക് മറുപടിയുമായി നിപിന്‍ വരച്ച ‘മുപ്പതെന്ന് പറയുമ്പോള്‍ അവര്‍ പറയുന്നു അഞ്ഞൂറിനേക്കാള്‍ എത്രയോ കുറവെന്ന്’ എന്ന ചിത്രത്തിലും ഇത്തരം കമന്റുകള്‍ നിറയുന്നുണ്ട്.

Read More

മക്കളെ സ്വപ്നം കാണാന്‍ പഠിപ്പിക്കേണ്ടതും, ആ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കൂടെ നില്‍ക്കേണ്ടതും മാതാപിതാക്കള്‍ : പ്രകാശ് പദുക്കോണിന്റെ കത്ത് ഇനി ഗുജറാത്തില്‍ പാഠ്യവിഷയം

മക്കളെ സ്വപ്നം കാണാന്‍ പഠിപ്പിക്കേണ്ടതും, ആ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കൂടെ നില്‍ക്കേണ്ടതും മാതാപിതാക്കള്‍ : പ്രകാശ് പദുക്കോണിന്റെ കത്ത് ഇനി ഗുജറാത്തില്‍ പാഠ്യവിഷയം

ബോളിവുഡിലെ താര റാണി ദീപിക പദുകോണിനും സഹോദരി അനീഷയ്ക്കും അച്ഛന്‍ പ്രകാശ് പദുക്കോണ്‍ എഴുതിയ ഒരു കത്തുണ്ട്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസമായ പ്രകാശ് പദുക്കോണ്‍ തന്റെ ജീവിതാനുഭവങ്ങള്‍ വര്‍ണിച്ചും, പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കണമെന്നും വിവരിച്ചു കൊണ്ട് എഴുതിയ ഒരു കത്ത്. ഇന്ന് അത് ഗുജറാത്തിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക് പാഠവിഷയമായി മാറിയിരിക്കുകയാണ്. മക്കളെ സ്വപ്നം കാണാന്‍ പഠിപ്പിക്കേണ്ടതും, ആ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അവരോടൊപ്പം കൂടെ നില്‍ക്കേണ്ടതു മാതാപിതാക്കളുടെ കടമയാണെന്ന് പ്രകാശ് പദുക്കോണ്‍ കത്തില്‍ പറയുന്നു. മനസില്‍ മൊട്ടിട്ട സ്വപ്നങ്ങളെ ലക്ഷ്യമാക്കി കഠിന പരിശ്രമങ്ങള്‍ നടത്തേണ്ടത് മക്കളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രകാശ് പദുക്കോണ്‍ എഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം ജീവിതയാത്രയുടെ ആരംഭ ഘട്ടത്തില്‍ നില്‍ക്കുന്ന നിങ്ങളുമായി ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂരില്‍ വളര്‍ന്നു വന്ന ആ…

Read More

ബ്ലൂവെയ്ല്‍ നരഹത്യ തുടരുന്നു : ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ജിവനൊടുക്കി

ബ്ലൂവെയ്ല്‍ നരഹത്യ തുടരുന്നു : ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ജിവനൊടുക്കി

കൊല്‍ക്കത്ത: ബ്ലുവെയ്ല്‍ ഗെയിം രാജ്യത്ത് നരഹത്യ തുടരുന്നു. പശ്ചിമബംഗാളിലെ കിഴക്കന്‍ മിഡ്നാപ്പൂരിലാണ് ഗെയിം കളിച്ച് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയത്. അങ്കന്‍ ദേ (15) ആണ് ഗെയിമിന്റെ കൊലവിളിക്കിരയായത്. ശനിയാഴ്ച രാത്രി കുളിക്കാന്‍ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും ബാത്ത്റൂമിനു പുറത്തേക്ക് കാണാത്തതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ വാതിലില്‍ മുട്ടിവിളിച്ചു. വിളി കേള്‍ക്കാഞ്ഞതിനേത്തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അങ്കന്‍ മരിച്ച് കിടക്കുന്നത് കണ്ടത്. തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയിരുന്നുവെന്നും, കഴുത്ത് മുറുക്കി കെട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് അങ്കന്റെ സുഹൃത്താണ്, കുട്ടി ബ്ലൂവെയ്ല്‍ ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം മുംബൈയിലും കൊലയാളി ഗെയിം കളിച്ച് ഒന്‍പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയിരുന്നു.

Read More

ധാരാളം വെള്ളം കുടിക്കും തേന്‍ കഴിക്കും ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അനുഷ്‌ക

ധാരാളം വെള്ളം കുടിക്കും തേന്‍ കഴിക്കും ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി അനുഷ്‌ക

ചെന്നൈ: ബാഹുബലിയിലൂടെ ഇന്ത്യന്‍ വെള്ളിത്തിരയില്‍ അനുഷ്‌ക ഷെട്ടിയുണ്ടാക്കിയ ഓളം ചില്ലറയല്ല. ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ദേവസേനയുടെ പ്രകടനത്തിന് മുന്നില്‍ വിസ്മയിച്ചു. അനുഷ്‌കയുടെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹം അതോടെ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. പ്രഭാസിനെ കല്യാണം കഴിക്കണമെന്നുപോലും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടയില്‍ അനുഷ്‌കയുടെ സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യം ഉന്നയിച്ചവരും കുറവല്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി താരം തന്നെ രംഗത്തെത്തി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചോദ്യം ഉയര്‍ന്നത്. വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. ഒരു ദിവസം ആറു ലിറ്റര്‍ വെള്ളം വരെ കുടിക്കും. കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നതെന്നും താരം വ്യക്തമാക്കി. ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേന്‍ ഉപയോഗിക്കും. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.നാരങ്ങ ഉപയോഗിച്ച് കാലുകളിലെ…

Read More

തുടര്‍ച്ചയായി ദിലീപിന്റെ റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനം ; ് മനുഷ്യാവകാശ കൂട്ടായ്മ

തുടര്‍ച്ചയായി ദിലീപിന്റെ റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനം ; ് മനുഷ്യാവകാശ കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ നിഗൂഢമാക്കാന്‍ ശ്രമം നടക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി തുടര്‍ച്ചയായി റിമാന്‍ഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മ ആരോപിക്കുന്നു. പ്രതിയെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തു വരുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയില്‍ മജിസ്ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണു വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ തടവുകാര്‍ക്കു നിഷേധിക്കപ്പെടുന്നത്. വിചാരണത്തടവുകാര്‍ക്ക് ഇടയ്ക്കു വല്ലപ്പോഴും പുറം ലോകം കാണാനുള്ള സാഹചര്യവും ഇല്ലാതാവുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് ഏതാണ്ടു പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാല്‍ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടവും മേലധികാരവും…

Read More

മുഖ്യന്റെ കണ്ണൂര്‍ യാത്ര, കോഴിക്കോട് നഗരപാതയില്‍ അതീവ സുരക്ഷ ; 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു

മുഖ്യന്റെ കണ്ണൂര്‍ യാത്ര, കോഴിക്കോട് നഗരപാതയില്‍ അതീവ സുരക്ഷ ; 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് കോഴിക്കോട് 63 പൊലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. സഞ്ചാര പാതയില്‍ സുരക്ഷ ഒരുക്കാനാണ് അവധി റദ്ദാക്കി പൊലീസുകാരെ ജോലിക്ക് നിയോഗിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് നഗരപാതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ കടന്ന് പോകുന്ന റൂട്ടിലാണ് അതീവ സുരക്ഷ ഒരുക്കിയത്. ഞായറാഴ്ച്ച പകല്‍ ട്രാഫിക്ക് ക്രമസമാധാന ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെയാണ് 63 പേരെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചത്. കണ്ണൂരില്‍ റെയ്ഡ്ക്കോയുടെ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട്ട് എത്തുന്നതെങ്കിലും ഉച്ച രണ്ടു മണി മുതല്‍ ഡ്യൂട്ടിക്ക് ആളെ നിയോഗിച്ചു. മുഖ്യമന്ത്രിക്ക് കോഴിക്കോട് പരിപാടികളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

Read More

മലയാള നാടിനെ കിഴക്കിനോട് കൂട്ടിയിണക്കിയവന്റെ കഥ

മലയാള നാടിനെ കിഴക്കിനോട് കൂട്ടിയിണക്കിയവന്റെ കഥ

‘താമരശ്ശേരി ചുരം…. ഹ… നമ്മട താമരശ്ശേരി ചൊരമേ…’ ഒരു തലമുറയെ ഒന്നാകെ ചിരിപ്പിച്ച ഡയലോഗ്. വെള്ളാനകളുടെ നാടെന്ന സിനിമയില്‍ താമരശ്ശേരി ചുരം പപ്പുവിന്റെ നാവിലൂടെ വെളിപ്പെട്ടപ്പോള്‍ കേരളക്കര തലമറഞ്ഞു ചിരിച്ചു. പക്ഷേ ആ ചിരിക്കു കാരണഭൂതമായ, പന്ത്രണ്ട് കിലോമീറ്റര്‍ നീളമുള്ള ഒന്‍പത് ഹെയര്‍പിന്‍ വളവുകളായി കിടക്കുന്ന ആ മലമ്പാതയില്‍ പുതഞ്ഞുകിടക്കുന്ന ഒരു വഞ്ചനയുടെ കഥ ഇന്നും പലര്‍ക്കുമറിയില്ല. ബ്രട്ടീഷുകാരുടെ ബുദ്ധിയില്‍ തെളിഞ്ഞ ഈ ചരിത്ര പാതയുടെ പൂര്‍ത്തീകരണത്തിന് സ്വജീവന്‍ നല്‍കിയ ഒരാളുണ്ട്- കരിന്തണ്ടനെന്ന ആജാനുബാഹുവായ ഒരു ആദിവാസി യുവാവ്. ഇന്നും ചുരത്തിന്റെ അവസാനമായ ലക്കിടിയിലെത്തുമ്പോള്‍ അവിടെക്കാണുന്ന ചങ്ങല ചുറ്റിയ മരം നമ്മോടു പറയുന്നതും കരിന്തണ്ടനെക്കുറിച്ചാണ്. ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് ആ മരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്ന കരിന്തണ്ടന്റെ ആത്മാവിനെക്കുറിച്ച്. കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. ആകെയുള്ളത് കുറച്ച് വായ്മൊഴിക്കഥകളും ഈ പറഞ്ഞ…

Read More

‘ നേര്‍ത്തൊരു ചിരികൊണ്ട് എല്ലാം ശുഭമാക്കിയൊരു പെണ്ണ് ‘ – മഞ്ജുവാര്യരെക്കുറിച്ച് റംസീന നരിക്കുനി എഴുതിയ കുറിപ്പ് വൈറലാകുന്നു..

‘ നേര്‍ത്തൊരു ചിരികൊണ്ട് എല്ലാം ശുഭമാക്കിയൊരു പെണ്ണ് ‘ – മഞ്ജുവാര്യരെക്കുറിച്ച് റംസീന നരിക്കുനി എഴുതിയ കുറിപ്പ് വൈറലാകുന്നു..

  മഞ്ജുവാര്യരെക്കുറിച്ച് റംസീന നരിക്കുനി എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു. കുറിപ്പ് ഇങ്ങനെ…. സിനിമാ ലോകത്തെ കെട്ടലും , പിരിയലും , പേറും , കുളിയും ആഘോഷിക്കുക എന്നത് മലയാളിക്ക് ബാധിച്ച മരുന്നില്ലാത്തൊരു മാറാ രോഗമാണ് , അതിനൊപ്പം കുരങ്ങനൊരു ഏണി പോലെ അവരുടെ മണിയറ വാതിലിന്റെ പഴുതിലൂടെ എത്തി നോക്കുന്ന മഹത്തായ മാധ്യമ ധര്‍മവും ,.. സോഷ്യല്‍ മീഡിയകളിലെ ഇത്തരം ആഘോഷങ്ങളെ എന്നും മൗനമായ് അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാറാണ് പതിവ് . രീതികള്‍ തെറ്റിക്കാതെ തന്നെ രണ്ടു ദിവസമായി മാധ്യമങ്ങളുടെ അകവും പുറവും നിറഞ്ഞാടുകയാണ് ദിലീപ് കാവ്യാ കൂട്ട് കെട്ട് സപ്പോര്‍ട് ചെയ്തും പൊങ്കാലയിട്ടും സോഷ്യല്‍മീഡിയ തകര്‍ക്കുക തന്നെയാണ് .. കാരണം നാളെത്രയോ ആയി മലയാളി കണ്ണില്‍ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്ന മാമാങ്കം ആണ് അരങ്ങേറിയത് ! സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കി പലരും…

Read More

ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്

ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്

കഴിഞ്ഞ രാത്രി…. വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ തന്നെ ആയിരുന്നു. രാവിലെ എഴുന്നേറ്റ് അപ്പുവിനും മാളൂനും ഇഷ്ടപ്പെട്ട മുളകരച്ച തേങ്ങാച്ചമ്മന്തിയും ദോശയും ഉണ്ടാക്കി കൊടുത്തു. രാവിലെ തന്നെ തള്ള ചൊടിപ്പിക്കുന്ന എന്തൊക്കെയോ പറഞ്ഞു തുടങ്ങി.. ഞാനതൊന്നുംകാര്യമാക്കിയില്ല.. മകന്‍ ഉപേക്ഷിച്ച ഈ അകന്ന ബന്ധുവായ തള്ള കൂടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ രാത്രി ജോലിക്ക് പോകുംമ്പോള്‍ എന്റെ മക്കള്‍ തനിച്ചാവുമായിരുന്നു……. മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കൊരു കോള്‍ വന്നു. സ്ഥലം എസ്.ഐ സാറാണ്.. രാവിലെ ഒരു പതിനൊന്ന് ആകുമ്പോഴേക്കും വീട്ടില്‍ വരണം ഭാര്യ തിരുവനന്തപുരത്ത് ഒരു സെമിനാറിനു പോയേക്കുകയാണ്, പിള്ളേര് സ്‌കൂളിലും പോയി, ഇവിടെ ആരും ഇല്ല എന്നൊക്കെ പറഞ്ഞു. പോലീസുകാരനാണെങ്കിലും നെറിയുള്ളവനാണ് . കാശ് കൃത്യമായി തരും.. ഇന്ന് ആദ്യമായാണ് അയാള്‍ തന്റെ സ്വന്തം വീട്ടിലേക്ക് എന്നെ വിളിച്ചത്.. എന്തായാലും ഞാന്‍ പോകാന്‍…

Read More