20,000 കോടിയുടെ നികുതി തര്‍ക്കക്കേസ്: കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി

20,000 കോടിയുടെ നികുതി തര്‍ക്കക്കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വോഡഫോണിന് അനുകൂല വിധി.സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ കേസിലാണ് വോഡഫോണ്‍ അനുകൂല വിധി നേടിയെടുത്തത്.

വോഡഫോണ്‍ കമ്പനിക്കുമേല്‍ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുനനത് ഇന്ത്യയും നെതര്‍ലാന്‍ഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വിധിച്ചത്. വോഡഫോണില്‍ നിന്നും കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും വിധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ടെലികോം ആസ്തി വോഡഫോണ്‍ 2007 ല്‍ ഹച്ചിസണില്‍ നിന്ന് ഏറ്റെടുത്തതാണ് നികുതി തര്‍ക്കത്തിനു കാരണമായത്.

Related posts