” പുതിയ 650 സിസി ബൈക്ക്.., മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗത.. ; റെക്കോര്‍ഡിട്ട് പതിനെട്ടുകാരി ”

custom_royal_enfield_650_710x400xt

മണിക്കൂറില്‍ 241.40 കിലോമീറ്റര്‍ വേഗതയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പറന്ന് റെക്കോര്‍ഡിട്ട് പതിനെട്ടു വയസുകാരി. പുതിയ 650 സിസി ബൈക്കായ കോണ്ടിനെന്റല്‍ ജിടിയുടെ മോഡിഫൈഡ് വേര്‍ഷനില്‍ പറന്നാണ് കൈല റിവസ് എന്ന 18 കാരി റെക്കോര്‍ഡിട്ടത്. യു എസിലെ ബോണ്‍വില്ലയിലെ സാള്‍ട്ട് ഫ്‌ലാറ്റിലാണ് റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. എഏകദേശം 20 പ്രാവശ്യം കൈല ബൈക്കില്‍ പറന്നു. നിലവില്‍ 12 അധികം സ്പീഡ് റെക്കോര്‍ഡ് സ്വന്തം പേരിലുള്ള റൈഡറാണ് കൈല.ഷറിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെര്‍ഫോമന്‍സ് കമ്പനിയാണ് ബൈക്കിനെ മോഡിഫൈ ചെയ്തത്.

കോണ്ടിനെന്റല്‍ ജിടി 650 ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്ന് ധാരാളം മാറ്റങ്ങളുണ്ട് റിക്കോര്‍ഡിട്ട ബൈക്കിന്. പരമാവധി വേഗം ആര്‍ജിക്കാന്‍ വേണ്ടി ഭാരം കുറഞ്ഞ ഷാസിയും സസ്‌പെന്‍ഷനുമാണ് നല്‍കിയത്. പുതിയ രണ്ടു ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ പുറത്തിറക്കുന്നത്. 650 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍ രാജ്യാന്തര വിപണികളില്‍ പുറത്തിറങ്ങി കഴിഞ്ഞു. 649 സിസി പാരലല്‍ ട്വിന്‍ എന്‍ജിന് 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5200 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമുണ്ട്. റെക്കോര്‍ഡ് പ്രകടത്തിനെ ഔദ്യോഗികമാക്കാന്‍ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്ലിസത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

share this post on...

Related posts