പ്രതീക്ഷയോടെ മലയാള സിനിമയിൽ നവാഗതർ ഒരുമിക്കുന്ന ’18+’

ഓരോ വര്‍ഷവും നിരവധി പരീക്ഷണ ചിത്രങ്ങൾ ധാരാളമായി ഇറങ്ങാറുണ്ട്. ആ കൂട്ടത്തിൽ ഇതാ പുതിയൊരു ചിത്രം കൂടി എത്തുകയാണ്. ’18+’ എന്ന് പേര് നൽകിയിരിക്കുന്ന ‘ഡ്രീം ബിഗ്ഗ് അമിഗോസിന്‍റെ’ ബാനറിൽ എ.കെ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍-ഡ്രാമ ചിത്രമാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. “18+”എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയിൽ ഒന്നാണ്, പൂർണ്ണമായും ഒരു നടനെ കേന്ദ്രീകരിച്ച് നിർമ്മിക്കുന്നു എന്നുള്ളത്. ഒപ്പം, മലയാളത്തിൽ ഇതുവരെയും പരീക്ഷിക്കാത്ത പുതിയ അവതരണ ശെെലി ഒരുക്കാനുള്ള ശ്രമമാണെന്നാണ് അണിയറപ്രവർത്തകര്‍ ഈ ചിത്രത്തെ സംബന്ധിച്ച്‌ പറയുന്നത്.

മലയാളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ പ്രവർത്തകരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഛായാഗ്രഹണം ഷാനിസ് മുഹമ്മദ്, സംഗീതം സഞ്ജയ് പ്രസന്നന്‍, എഡിറ്റിംങ് അര്‍ജ്ജുന്‍ സുരേഷ്, ഗാനരചന ഭാവന സത്യകുമാര്‍, പ്രൊഡക്ഷന്‍ ഡിസെെന്‍ അരുണ്‍ മോഹന്‍,സ്റ്റില്‍സ് രാഗൂട്ടീസ്, പരസ്യകല നിതിന്‍ സുരേഷ്, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ കുര്യക്കോസ്, പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍റ് ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സെപ്റ്റംബർ ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചു. ‌

Related posts