തിരുവനന്തപുരം വിമാനത്താവളം: കേസ്‌ പുതിയ ബെഞ്ചിന്‌

തി രു വ ന ന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഒഴിവായി.കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനക്ക് അയച്ചു.

തിരുവനന്തപുരം വിമാനത്താവളം കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ ലേലനടപടികൾ സുതാര്യമായിരുന്നില്ലെന്നും പല ലേലവ്യവസ്ഥകളും അദാനിയെ സഹായിക്കുന്നതിനായിരുന്നുവെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2003ൽ വിമാനത്താവളം സംസ്ഥാന സർക്കാരിനോ സർക്കാരും വിവിധ സ്ഥാപനങ്ങൾ ചേർന്നുള്ള കൺസോർഷ്യത്തിനോ കൈമാറുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നുവെന്നും കോടതിയിൽ ബോധിപ്പിച്ചു. അദാനി ഗ്രൂപ്പ്, കേന്ദ്രസർക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

Related posts