സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോ: ശിവസേന

uddhav-thackeray

ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.അവിടെയാണ് കള്ളപ്പണമുള്ളത്. അവയെ തിരികെ കൊണ്ടുവരികയാണ് വേണ്ടത്. മറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. നോട്ടുകള്‍ മാറിയെടുക്കാനും എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കാനും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.
ജനങ്ങള്‍ നരേന്ദ്ര മോദിയെ അമിതമായി വിശ്വസിക്കുന്നുണ്ട്. അവരുടെ വിശ്വാസം തകര്‍ക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ താങ്കള്‍ക്കുമേലായിരിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുക.അഴിമതിക്കെതിരെയാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിനൊപ്പം ഞങ്ങളെല്ലാം നില്‍ക്കും. എന്നാലത് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുത്. പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കാതെ പ്രധാനമന്ത്രി സ്വീകരിച്ച പുതിയ തീരുമാനം ജനങ്ങളെ പീഡിപ്പിക്കുന്നതിനു തുല്യമാണെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ? ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ മനസ്സിലാക്കണം. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. വിവിധ ഇടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts