സുജ കാര്‍ത്തിക ഡോക്ടറായി

നടിയും നര്‍ത്തകിയുമായ സുജ കാര്‍ത്തികയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം. ഏഴ് വര്‍ഷം മലയാള ചലചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികയ്ക്ക് 2009ല്‍ പിഡിഎമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചു. 2013ലാണ് ജെആര്‍എഫ് നേടി കുസാറ്റില്‍ ഗവേഷണം ആരംഭിക്കുന്നത്. എക്സെല്ലര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യപരിശീലകയുമാണ്. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനിയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Related posts