” ശൂ… ശബ്ദം ഉണ്ടാക്കല്ലേ… മറിയം ഉറങ്ങുകയാണ്…; ആരാധകരോട് ദുല്‍ഖര്‍, വൈറലായി വീഡിയോ ”

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവ് ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആരാധകരെ അറിയിച്ചത്. തന്റെ പൊന്നോമ്മനയായ മറിയം അമീറ സല്‍മാന്റെ വിശേഷങ്ങള്‍ ഓരോന്നായി ദുല്‍ഖര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

READ MORE:  ‘മൂവീ സ്ട്രീറ്റ് അവാര്‍ഡ് 2019’; ഫെബ്രുവരിയില്‍ എറണാകുളത്ത്

വളരെ കരുതലും സ്‌നേഹമുള്ള അച്ഛനാണ് താനെന്ന് ദുല്‍ഖര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ഒരൊറ്റ അപേക്ഷ മാത്രമേ ദുല്‍ഖറിന് ഉണ്ടായിരുന്നുളളു. തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ദുല്‍ഖര്‍ ആരാധകരോട് ആംഗ്യം കാണിക്കുകയായിരുന്നു. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറയുകയും പിന്നീട് ശബ്ദം കുറയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങുകയും തന്റെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. മറിയത്തിന്റെ കുസുതി നിറഞ്ഞ ചിരിയും കളിയും കാണാന്‍ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. അമ്മയുടെ മടയിലിരുന്ന് കുസൃതി കാട്ടുന്ന കുഞ്ഞ് മറിയം സമൂഹ മാധ്യങ്ങളില്‍ വൈറലായിരുന്നു.

വീഡിയോ കാണാന്‍; 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts