വൈന്‍ റെഡില്‍ മുങ്ങി സണ്ണി ലിയോണ്‍ ചിത്രങ്ങള്‍ കാണാം

സണ്ണി ലിയോണിയുടെ പുത്തന്‍ ലുക്കിനായി ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തന്റെ ആരാധകരുടെ പ്രതീക്ഷ തകര്‍ക്കാതിരിക്കാന്‍ അതിമനോഹരിയായാണ് എന്നും താരം എത്തുക. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത് സണ്ണിയുടെ ഏറ്റവും പുതിയ ലുക്കാണ്. വൈന്‍ റെഡ് നിറത്തിലുള്ള ലോങ് ഗൗണാണ് ആരാധകരുടെ മനം കവരുന്നത്. വേഷത്തില്‍ അതിമനോഹരിയാണ് താരം. നെറ്റിലാണ് വേഷം തുന്നിയിരിക്കുന്നത്. അതേ നിറത്തിലുള്ള കല്ലുവെച്ച കമ്മല്‍ മാത്രമാണ് അതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്.

വേഷത്തില്‍ തങ്ങളുടെ പ്രിയതാരം കൂടുതല്‍ ഹോട്ടായി എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിന് മേലെ ലൈക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക്ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങനായാണ് ഈ വേഷത്തില്‍ താരം എത്തിയത്.

Related posts