വെറും 80 രൂപക്ക് ആലപ്പുഴയിലെത്തി ബോട്ടില്‍ കുട്ടനാട് കാണാം


എല്ലാവരുടെയും ആഗ്രഹമാണ് ആലപ്പുഴയിലെത്തി ബോട്ടില്‍ കുട്ടനാടന്‍ ദൃശ്യ മനോഹരമായ കാഴ്ചകളും കണ്ടു കൊണ്ട് ഒന്ന് ചുറ്റി സഞ്ചരിക്കണമെന്നും. എന്നാല്‍ ഹൗസ്‌ബോട്ടുകളില്‍ 6000 7000 രൂപ മുടക്കി ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവേറിയ ഒന്നാണ്. നമ്മുടെ ജല ഗതാഗത വകുപ്പിന്റ സി കുട്ടനാട് എന്ന് പറയുന്ന ബോട്ടില്‍ നമുക്ക് ഏകദേശം ഒരു 2 മണിക്കൂറോളം ഒരാള്‍ക്ക് ചുറ്റി സഞ്ചരിക്കാന്‍ 80 രൂപയേ ആകുന്നുള്ളൂ എന്നുള്ളതാണ് ര കുട്ടനാട് ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
പല നാടുകളില്‍ നിന്നും ആള്‍ക്കാര്‍ ഇപ്പം വാട്‌സ്ആപ്പ് കളിലൂടെയും ഫേസ്ബുക്കിലൂടെയും കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ഇവിടെ ആലപ്പുഴയില്‍ വന്നു സീ കുട്ടനാട് ബോട്ടില്‍ ചുറ്റിസഞ്ചരിച്ച കുട്ടനാടിനെ ഭംഗിയും കായല്‍ കാഴ്ചകളും ആസ്വദിച്ച് പോകാറുണ്ട്.
നിങ്ങള്‍ക്കും ഇതൊരു നല്ല അവസരമാണ് നിങ്ങള്‍ ആലപ്പുഴ ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിയില്‍ എത്തിയശേഷം സി കുട്ടനാട് എന്നുപറയുന്ന ബോട്ടില്‍ കയറിയാല്‍ മതി.വിനോദസഞ്ചാരികളായ വരുന്നവര്‍ക്ക് അപ്പര്‍ ഡക്കിലാണ് ജലഗതാഗതവകുപ്പ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത് താഴെ സാധാരണ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യങ്ങളാണ് ഉള്ളത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts