വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

Virat-Kohli-pic
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കിടെ താരങ്ങളുടെ ഭാര്യമാരെ ഒപ്പം കൂട്ടണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആവശ്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിനില്ലെന്ന് കമ്മിറ്റി. വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം എടുക്കുന്നില്ല. പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഈ വിഷയവുമായി ചര്‍ച്ച നടത്തുമെന്നും കമ്മിറ്റിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനത്തിന് താരങ്ങളുടെ ഭാര്യമാരെയും പങ്കാളിയേയും രണ്ടാഴ്ചയോളം ഒപ്പം കഴിയാന്‍ ബിസിസിഐ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിദേശ പര്യടനം നവംബര്‍ 21 മുതല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും, അഞ്ച് ഏകദിനങ്ങളും, മുന്നു ടി ട്വന്റി അടങ്ങിയ പരമ്പരയൂടെ തിരക്കിലാണ് ഇന്ത്യന്‍ ടീം.

Related posts