വായ്പ്പ പദ്ധതിയുമായി മാരുതി; ഇനി എളുപ്പം വണ്ടി സ്വന്തമാക്കാം

ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് പുതിയ വായ്പാ പദ്ധതി ഒരുക്കുന്നത്. തെരഞ്ഞെടുക്കുന്ന മാരുതി ഇടപാടുകാര്‍ക്ക് എട്ടു വര്‍ഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓണ്‍ റോഡ് വില പൂര്‍ണമായും വായ്പയായി ലഭിയ്ക്കും.ഇഎംഐയില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള സ്‌റ്റെപ് അപ് ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഈ വായ്പയുടെ കാലാവധി ഏഴു വര്‍ഷമാണ്.അഞ്ചുവര്‍ഷംകൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഇതില്‍ അവസാന ഇഎംഐ വായ്പത്തുകയുടെ 25 ശതമാനമായിരിക്കും. ആദ്യ മൂന്നു മാസത്തക്കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡു അടച്ചു തീര്‍ക്കാവുന്ന വായ്പയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2020 ജൂലൈ 31 വരെ ലഭ്യമായിരിക്കും.
ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ചെലവു കുറഞ്ഞ വായ്പാ പദ്ധതിയാണ് ബാങ്ക് മാരുതിയുമായി ചേര്‍ന്നു ലഭ്യമാക്കുന്നത്.

Related posts