വാക്ക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷിച്ച് സോണി

40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സോണി വാക്ക്മാന്‍ ടിപിഎസ്-എല്‍2 എന്ന മ്യൂസിക് പ്ലെയര്‍ പുറത്തിറക്കിയത്. 1980 കളിലെ ഗാനാസ്വാദകരുടെ ആസ്വാദന രീതി മാറ്റമറിച്ച ഉല്‍പന്നമായിരുന്നു വാക്ക്മാന്‍. കയ്യില്‍ കൊണ്ടു നടന്ന് പാട്ട് കേള്‍ക്കാം. സോണിയുടെ ഏറ്റവും ശ്രദ്ധേയമായ ബ്രാന്റാണ് വാക്ക്മാന്‍. അന്ന് മുതല്‍ ഇന്നുവരെ വാക്ക് മാന്‍ എന്ന പേരില്‍ വ്യത്യസ്തങ്ങളായ നിരവധി മ്യൂസിക് പ്ലെയറുകള്‍ സോണി പുറത്തിയിട്ടുണ്ട്. പഴയ ക്യാസറ്റുകള്‍ ഇട്ട് പ്രവര്‍ത്തിക്കുന്ന മ്യൂസിക് പ്ലെയറും, എഫ് എം റേഡിയോയുമെല്ലാം വാക്ക്മാന്‍ എന്ന ബ്രാന്റില്‍ പുറത്തിറങ്ങിയിരുന്നു. വാക്ക്മാന്‍ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളും സോണി പുറത്തിറക്കുന്നുണ്ട്.

വാക്ക്മാന്റെ 40-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ‘ വാക്മാന്‍ ഇന്‍ ദി പാര്‍ക്ക്’ ടോക്യോയിലെ ഗിന്‍സ സോണി പാര്‍ക്കില്‍ ഒരു പ്രദര്‍ശനമേള സംഘടിപ്പിച്ചിരിക്കുകയാണ് സോണി. ഈ സ്ഥലത്താണ് സോണിയുടെ പഴയ കെട്ടിടമുണ്ടായിരുന്നത്. അടുത്തിടെയാണ് ഇത് പൊളിച്ചുനീക്കിയത്. അടുത്ത വര്‍ഷം ഇവിടെ പുതിയ കെട്ടിടം പണിയാനിരിക്കുകയാണ് സോണി. ക്കാലമത്രയും പുറത്തിറങ്ങിയ വിവിധ സോണി വാക്മാന്‍ ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങളില്‍ പാട്ടുകേള്‍ക്കാനും ഇത് മുമ്പ് ഉപയോഗിച്ചിരുന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് സാധിക്കും.

Related posts