റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ധനവില ഇന്നും കൂടി

petrol-price-hike

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കോഴിക്കോട് പെട്രോളിനു മൂന്നു പൈസ കൂടി. 83.24 രൂപയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നു പൈസ കൂടി 77.25 രൂപയായി. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ പെട്രോളിന് 14 പൈസ കൂടി 80.87 രൂപയായി. ഡീസലിനും 14 പൈസ കൂടി 72.97 രൂപയായി. മൂന്നാഴ്ച കൊണ്ട് പെട്രോളിനു മൂന്നു രൂപ നാല്‍പത്തൊന്‍പതു പൈസയും ഡീസലിന് നാലു രൂപ പതിനെട്ട് പൈസയുമാണ് കൂടിയത്.

Related posts