രണ്ടാം അങ്കത്തിനൊരുങ്ങുന്നു കസബ

മമ്മൂട്ടിയെ നായകനാക്കി നടന്‍ രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത് വന്‍ ബോക്‌സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമാണ് കസബ. മമ്മൂട്ടിയുടെ രാജന്‍ സക്കരിയ എന്ന കഥാപാത്രം ഏറെ കൈയ്യടി വാങ്ങിയപ്പോള്‍ അതേസമയം സ്ത്രീവിരുദ്ധതയുടെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഈ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് വിമര്‍ശിച്ചിക്കപ്പെടുകയുണ്ടായി. ഇതിന്റെ പേരില്‍ നടി പാര്‍വതിയും റിമാ കല്ലിങ്കലും പിന്നീട് സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോബി ജോര്‍ജ്ജ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്. ‘നാല് കൊല്ലം മുമ്പ് ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ

Related posts