മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞു, ഇന്ത്യയില്‍ നിന്നും ബഹിരാകാശം തൊടാനൊരുങ്ങി ചിലര്‍

2018-ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 കോടി രൂപ ചെലവുള്ള ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പലരും നെറ്റി ചുളിച്ചു. 2022-ല്‍ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കും എന്നാണ് അന്ന് മോദി പ്രഖ്യാപിച്ചത്. പിന്നീട് ഒരു വര്‍ഷത്തിലധികമായി അതേപ്പറ്റി യാതൊന്നും കേള്‍ക്കാതെയായപ്പോള്‍ അതേപ്പറ്റി പലവിധത്തിലുള്ള സംശയങ്ങളും ഉയര്‍ന്നുവന്നു. എന്നാല്‍ ഗഗന്‍യാനെ സംബന്ധിച്ച അത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട്, ഭാരതീയ വ്യോമ സേന ഒരു ട്വീറ്റ് വഴി ഏറെ നിര്‍ണ്ണായകമായ ഒരു വിവരം ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. പ്രസ്തുത ബഹിരാകാശദൗത്യത്തിനായി ഭാരതീയ വ്യോമസേനയില്‍ നിന്നാണ് പൈലറ്റുകളെ കഅഎ പൈലറ്റുമാരെ തെരഞ്ഞെടുത്തത് റഷ്യയില്‍ പരിശീലനത്തിനയക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. റഷ്യ പരിശീലനത്തില്‍ സഹായിക്കും എന്ന വിവരം രണ്ടു ദിവസം മുമ്പ് മോദിയും പുടിനും ഒത്തുള്ള ഒരു സംയുക്ത പത്ര സമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. ആ ട്രെയിനിങ്ങിന് ആളെ തെരഞ്ഞെടുക്കുന്നതിന്റെ പ്രാഥമികഘട്ടമെന്നോണം ഒരു ബാച്ച് പൈലറ്റുമാരുടെ വിശദമായ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാക്കിയതിന് ചിത്രങ്ങളാണ് ഇന്ന് വ്യോമസേനയുടെ ട്വിറ്റര് ഹാന്‍ഡില്‍ വഴി റിലീസ് ചെയ്തത്.

Related posts