‘മൂവീ സ്ട്രീറ്റ് അവാര്‍ഡ് 2019’; ഫെബ്രുവരിയില്‍ എറണാകുളത്ത്

കൊച്ചി: ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പ് മൂവി സ്ട്രീറ്റ് ഏര്‍പ്പെടുത്തുന്ന 2018 ലെ മൂവി സ്ട്രീറ്റ് വിതരണ ചടങ്ങ് ‘മൂവീ സ്ട്രീറ്റ് അവാര്‍ഡ് 2019’ ഫെബ്രുവരി മൂന്നിന്. എറണാകുളം കലൂരിലെ എ ജെ ഹാളില്‍ വച്ചാണ് പരിപാടി നടക്കുക. 2018 ല്‍ തിയറ്ററുകളില്‍ എത്തിയ 130 ല്‍ അധികം വരുന്ന ചിത്രങ്ങളില്‍ നിന്നും ഇരുപതു ക്യാറ്റഗറികളില്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നല്‍കി ആദരിക്കുക.

READ MORE: 2018-ലെ മലയാള സിനിമയിലെ പത്ത് മികച്ച സിനിമകള്‍ ഇവയൊക്കെയാണ്…

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുക. പോള്‍ റിസള്‍ട്ട്‌സ് ക്യൂറേറ്റ് ചെയ്യാന്‍ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കും. മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആണ് ഇത്തവണ വോട്ടിങ് നടക്കുക. 2017 ല്‍ നടന്ന ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയുമാണ് മികച്ച ചിത്രം. രാമലീലയായിരുന്നു പോപ്പുലര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts