മൂക്കുത്തി ഇട്ടവര്‍ക്ക് സന്തോഷ വാര്‍ത്ത

പണ്ടുകാലത്തെ സ്ത്രീകളുടെ ആഭരണപ്പെട്ടിയില്‍ ഒഴിച്ചുകൂടാനാവാത്ത ആഭരണങ്ങളില്‍ ഒന്നായിരുന്നു മൂക്കുത്തി. ഇടക്കാലത്തു പ്രാധാന്യം നഷ്ടപ്പെട്ടുവെങ്കിലും കുറച്ചുകാലമായി വീണ്ടും ട്രെന്‍ഡി ഫാഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് മൂക്കുത്തികള്‍. പണ്ട് വൈരക്കല്ലും സ്വര്‍ണവും ഒക്കെയായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാ ലോഹങ്ങളിലും ഇവ ലഭ്യമാണ്.പ്രത്യേകിച്ചു വെള്ളിയില്‍. മൂക്കുത്തി ധരിക്കുന്നത് സ്‌റ്റൈല്‍ മാത്രമല്ല, മറ്റൊരു പ്രധാന കാര്യം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മറ്റൊന്നുമല്ല, മൂക്കുത്തി ധരിക്കുന്നതും ഗര്‍ഭപാത്രവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടത്രെ. സൗന്ദര്യം എടുത്തുകാട്ടാന്‍ മാത്രമല്ല, ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരുപാട് ശാസ്ത്രവശങ്ങള്‍ ഭാരതീയ ആഭരണങ്ങള്‍ക്കുണ്ട്. അവയിലൊന്നാണ് മൂക്കുത്തിയും. സ്ത്രീകളുടെ വശ്യ സൗന്ദര്യം എടുത്തു കാട്ടാനാണ് പണ്ട് മൂക്കുത്തി ഉപയോഗിച്ചിരുന്നതെങ്കിലും ശാസ്ത്രം പറയുന്നത് മൂക്കില്‍ ഇടുന്ന ദ്വാരങ്ങള്‍ക്ക് വേദന സഹിക്കാനുള്ള കരുത്തു നല്കാന്‍ കഴിവുണ്ടെന്നാണ്. ഒപ്പം മാനസിക ബലവും നല്കാന്‍ കഴിയുമത്രേ. ആയുര്‍വേദ വിധി പ്രകാരം സ്ത്രീകളുടെ ഇടതു മൂക്കും പ്രത്യുല്പാദന വ്യവസ്ഥയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഈ ഭാഗത്തു ദ്വാരമിടുന്നത് ഗര്ഭപാത്രത്തെ കൂടുതല്‍ ശക്തിയുള്ളതാക്കും. ഒപ്പം പ്രസവ വേദനയും കുറയ്ക്കാന്‍ സഹായിക്കും. ഇതൊക്കെ മറ്റൊന്നിന്റെയും പിന്‍ബലമില്ലാതെ നമ്മുടെ പൂര്‍വികര്‍ കണ്ടെത്തിയ കാര്യങ്ങളാണ്. അപ്പൊ ഇന്ന് തന്നെ പോയി ഒരു മൂക്കുത്തി വാങ്ങിയാട്ടെ…!

Related posts