‘ മുത്താണ് മോഡ്രിച്ച് ‘ ; ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.. ; വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം, ടെന്നിസ് താരം സിമോണ ഹാലെപ്പിന്

സോഫിയ: ബാള്‍ക്കണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുസ്‌കാരം ക്രോയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്. അഞ്ചു തവണ പുരസ്‌കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ മറികടന്നാണ് മോഡ്രിച്ചിന്റെ നേട്ടം. ഈ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഫുട്‌ബോളറെന്ന നേട്ടവും ലുക്ക മോഡ്രിച്ച് സ്വന്തമാക്കി. 1994ല്‍ ബള്‍ഗേറിയന്‍ താരം, ഹൃസ്‌റ്റോ സ്‌റ്റോയിച്ച് കോവാണ് മുന്‍പ് ഈ പുരസ്‌കാരം നേടിയ ഫുട്‌ബോളര്‍.

READ MORE: ” 39 വര്‍ഷത്തെ റെക്കോര്‍ഡ് ‘ഭും…’ ” ; ചരിത്രമെഴുതി ബുംറ !

റഷ്യന്‍ ലോകകപ്പില്‍ ക്രോയേഷ്യയെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച് , ടൂര്‍ണമെന്റിലെ ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരവും നേടി. ഇത്തവണത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍, ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍, ബാലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും മോഡ്രിച്ചിനെയാണ് തേടിയെത്തിയത്. ബാള്‍ക്കണ്‍ വുമണ്‍ അത്‌ലറ്റ് ഒഫ് ദ ഇയര്‍ പുരസ്‌കാരം റുമാനിയന്‍ ടെന്നിസ് താരം സിമോണ ഹാലെപ്പിനാണ്. ഒന്‍പത് ബാള്‍ക്കണ്‍ രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts