മന്ത്രി കസേര പോയതിന് പിന്നാലെ ഇ.പി. ജയരാജന് നിയമസഭയില്‍ രണ്ടാം നിരയിലേക്ക് സ്ഥാനമാറ്റം

ep-jayarajan1

തിരുവനന്തപുരം: മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാനചലനം. ഒന്നാംനിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി. ജയരാജന്‍ പിന്‍നിരയിലേക്ക് മാറിയപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന്‍ ഒന്നാംനിരയിലേക്ക് എത്തി. ജയരാജന്‍ രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്. വ്യവസായ വകുപ്പില്‍ ബന്ധുക്കളെ നിയമിച്ചതിന്റെ പേരില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയരാജന്‍ മന്ത്രിപദം രാജിവെച്ചത്.

Related posts