മനുഷ്യാ ഈ ശാപം നീ എവിടെ തീര്‍ക്കും?… വെന്തുരുകി ബന്ദിപൂരും മുത്തങ്ങയും, കരളിലിയിക്കുന്ന ചിത്രങ്ങള്‍ പറയും ഈ ക്രൂരതയുടെ കഥ


മനസ്സ് തകര്‍ക്കുന്ന വാര്‍ത്തകളാണ് മുത്തങ്ങയില്‍ നിന്നും, ബന്ദിപൂരില്‍ നിന്നും, മുതുമലയില്‍ നിന്നും എല്ലാം വരുന്നത്, വേനലിന്റെ തുടക്കം തന്നെ ഇത്ര ഭയാനകമായ സംഭവങ്ങള്‍, 40ത്ഥഇ അസഹനിയംതന്നെയാണ്.


മൂന്ന് വന്യ ജീവി സങ്കേതം ( റിസര്‍വ് ഫോറസ്റ്റ് ) കാട്ടുതീയില്‍ അകപ്പെട്ടിരിക്കുന്നു, ചില മനുഷ്യരുടെ ഭ്രാന്തമായ അറപ്പുളവാക്കുന്ന അശ്രദ്ധയില്‍ നിന്നാവാം കൂടുതല്‍ അപകടങ്ങളും തുടക്കം കുറിക്കുന്നത്, ഒരു സികരറ്റ് കുറ്റിമതി ആയിരകണക്കിന് ഐക്ടര്‍ വനം തീഗോള മാവാന്‍, ക്ഷണക്കിന് മിണ്ടാപ്രാണികള്‍ തീയില്‍ ജീവനോടെ ചുട്ടെരിയാന്‍.


ഓരോ വേനലിന്റെ തുടക്കവും കാട്ടുതീക്ക് എതിരെയും വരള്‍ച്ചയ്ക്ക് എതിരെയും കടുത്ത ചൂടിനെ തടുക്കാനും മുന്‍കരുതലുകള്‍ നമ്മള്‍ കൈകൊള്ളണം. വരള്‍ച്ചയില്‍ ജലലഭ്യത നമ്മള്‍ ഉറപ്പ് വരുത്തും. ൂടിനെ തടുക്കാനും ഒരുക്കങ്ങളും സജീകരണവും ഉണ്ടാവും പക്ഷേ കാട്ടുതീ വരാതിരിക്കാനും മ്മുടെ കാടും മരങ്ങളും അനേക ലക്ഷം ജീവികളുടെ ജീവനും സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല.


കഴിഞ്ഞ വേനലില്‍ വയനാടന്‍ കുന്നുകള്‍ തീവീഴുങ്ങിയപ്പോള്‍ ചെമ്പ്രയില്‍ നിന്ന് ഒരു വാര്‍ത്ത നമ്മള്‍ വിഷമത്തോടെ ശ്രവിച്ചു. ഒരു വിഭാഗം പക്ഷി വര്‍ഗ്ഗങ്ങള്‍ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അവറ്റകളുടെ അവസാന തലമുറയും അഗ്‌നിക്ക് ഇരയായ് ദാരുണമായ് വെന്തു മരണത്തിന് കീഴടങ്ങി. ഇനിയും അതുപോലൊരു ദാരുണ സംഭവം നടക്കാന്‍ ഇടവരരുത്.


കാട്ടിലൂടെ സഞ്ചരിക്കുന്നവരും, കാടിന്റെ സമീപത് താമസ്സിക്കുന്നവരും, കാട്ടുതീക്ക് നിങ്ങള്‍ ഒരു കാരണമാവാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വലിയ ഒരു പരുതി വരെ ഇത്തരം അപകടങ്ങളും ദുരന്തങ്ങളും നമുക്ക് ഒഴിവാക്കാം.
മണ്ണിനേയും പ്രകൃതിയേയും സ്‌നേഹിച്ചാല്‍ അവ തിരിച്ചും നല്ല വായു ആയും നല്ല ജലമായും നല്ല കാലവസ്ഥ നല്‍കിയും നമ്മളെയും സ്‌നേഹിക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts