
കഴിഞ്ഞ ദിവസം ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയതായ നാസ വെളിപ്പെടുത്തി. എന്നാല്‍ അത്ര ചെറുതല്ല; 6 ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഭീമന് ഛിന്നഗ്രഹമായിരുന്നു അത്. ഇന്നലെ രാത്രി 11.20ഓടെയാണ് ആസ്റ്റെറോയ്ഡ് 2002 എന്‍എന്‍4 എന്ന ഛിന്നഗ്രഹം ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയത്. തൊട്ടുരുമ്മി എന്നാല്‍ ഭൂമിയില്‍ നിന്ന് 5.1 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ. 1870 അടിക്ക് മുകളിലായിരുന്നു ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം എന്ന് ശാസ്ത്രകാരന്മാര് പറയുന്നു. 2029 ജൂണില്‍ വീണ്ടും ആസ്റ്റെറോയ്ഡ് 2002 എന്‍എന്‍4 ഭൂമിയെ തൊട്ടുരുമ്മി കടന്നു പോകുമെന്ന് നാസ പറയുന്നു. ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഭൂമിക്ക് അരികിലൂടെയാവുന്നത് ഇടക്കിടെ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവ ഭൂമിയിലേക്ക് പതിക്കുന്നത് വളരെ വിരളമായാണ്. രണ്ടോ മൂനോ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരെണ്ണം ഭൂമിയിലേക്ക് പതിച്ചാലായി എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2013ല്‍ 55 അടി വ്യാസമുള്ള ഒരു ഛിന്നഗ്രഹം റഷ്യയില്‍ പതിച്ചിരുന്നു. 1000ഓളം ആളുകള്‍ക്ക് അന്ന് പരുക്ക് പറ്റിയിരുന്നു.