ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത് :കേസെടുക്കുമെന്ന് അമിക്കസ് ക്യൂറി

sc_bcci

ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം സുപ്രീം കോടതി ബി സി സി ഐയെ താക്കീത് ചെയ്തു.പറയുന്ന എല്ലാത്തിലും തടസ്സവാദം ഉന്നയിക്കുന്ന ബി സി സി ഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ബി സി സി ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മൂന്ന് പേജുള്ള സത്യവാങ്മൂലത്തില്‍ ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഐ സി സി ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബിസിസിഐയുടെ നിലപാടിനെതിരെ കേസെടുക്കണമെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.ബിസിസിഐക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടപ്പിലാക്കണം. അല്ലെങ്കില്‍ ലോധ കമ്മറ്റിക്ക് തീരുമാനങ്ങള്‍ കൈമാറണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു.
ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബി സി സി ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഐ സി സി ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അനുരാഗ് ഠാക്കൂര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.ഇത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് തീരുമാനം അറിയിച്ചേക്കും.
ലോധസമിതിയുടെ നിലപാടുകള്‍ നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ന്യുസീലന്‍ഡ് ഏകദിനത്തിനിടെയാണ് ബി സി സി ഐ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുമെന്നോ കോടതിയിലും ഈ നിലപാട് സ്വീകരിക്കുമോ എന്നും വ്യക്തമാക്കാന്‍ ഠാക്കൂര്‍ തയ്യാറായില്ല.
കഴിഞ്ഞ ദിവസം വരെ ലോധ നിര്‍ദേശങ്ങള്‍ നടപ്പിലാക്കില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ. എഴുപത് വയസിന് മുകളിലുള്ളവരെ ബി സി സി ഐ ഭാരവാഹിയാക്കരുത്, മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ബി സി സി ഐ ഭാരവാഹിത്വം വഹിക്കരുത് തുടങ്ങി ലോധ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ ത്രിപുര, വിധര്‍ഭ, രാജസ്ഥാന്‍ അസോസിയേഷനുകള്‍ ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാം എന്ന നിലപാടിലാണ്. ശുപാര്‍ശകള്‍ അംഗീകരിക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ ഫണ്ട് നല്‍കരുതെന്നാണ് കോടതി ഉത്തരവ്.

Related posts