” ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍… ”

French_Doors_WRF992FIFM_Full

ഇന്നത്തെ കാലത്ത് ഫ്രിഡ്ജില്ലാത്ത വീടില്ല. ഭക്ഷണം ഒരു നിശ്ചിത താപനിലയില്‍ ശീതികരിച്ച് സൂക്ഷിച്ചാണ് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിനും അഞ്ചു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഫ്രിഡ്ജിനുള്ളിലെ താപനില. അഞ്ചു ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ ബാക്ടീരിയകളും സൂക്ഷ്മാണുകളും പെരുകാനും ഫ്രിഡ്ജിനുള്ളില്‍ വച്ചിരിക്കുന്ന ഭക്ഷണം കേടാകാനും ഇടയാകും. ശരിയായ താപനിലയില്‍ ആയിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും. ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ ചീത്തയാകില്ലെന്നാണ് നമ്മുടെ വിചാരം.

ചിലര്‍ ഫ്രിഡ്ജില്‍ ഭക്ഷണം വലിച്ചുവാരിവയ്ക്കാറുണ്ട്. അത് നല്ല ശീലമല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയില്‍ മാറ്റം വരുത്തും. പ്രത്യേകിച്ച് പഴങ്ങള്‍,പച്ചക്കറികള്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ . ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണ് തെഴ പറയുന്നത്…


1.തക്കാളി

മിക്കവരും ഫ്രിഡ്ജില്‍ തക്കാളി സൂക്ഷിക്കാറുണ്ട്. തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സ്വാദു നഷ്ടപ്പെടും. തക്കാളി പേപ്പറിലോ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളിലോ സൂക്ഷിക്കുക.

2. ബ്രഡ്

ബ്രഡ് ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. കാരണം ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. അഞ്ചു ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല.

3. നട്‌സ്

മിക്ക ആളുകളും നട്‌സ് സൂക്ഷിക്കാറുള്ളത് ഫ്രിഡ്ജിലാണ്. ബദാം,പിസ്ത, അണ്ടിപരിപ്പ് പോലുള്ളവ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അതിന്റെ ?ഗുണം പെട്ടെന്ന് നഷ്ടമാകും.

4. തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ ഒരിക്കലും സൂക്ഷിക്കരുത്. തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പെട്ടെന്ന് ചീത്തയാകാം. അത് പോലെ അതിന്റെ ?ഗുണങ്ങളും നഷ്ടപ്പെടും.

5. സവാള

ഒരു കരണവശാലും സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. അധികം ചൂട് കടക്കാത്ത ഇരുണ്ട ഇടങ്ങളില്‍ സവാള സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് സവാള അഴുകിപ്പോകാന്‍ കാരണമാകുന്നു.

6. കാപ്പിപ്പൊടി

കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളില്‍ കാപ്പിപ്പൊടി സൂക്ഷിക്കുന്നതാണ് നല്ലത്. കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.

7. വെളുത്തുള്ളി

വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. വെളുത്തുള്ളി സൂക്ഷിക്കുന്നതിനും മുറിക്കുള്ളിലെ സാധാരണ താപനിലയാണ് ഏറ്റവും നല്ലത്. അത് പോലെ പെട്ടെന്ന് അഴുകി പോകാം.

Related posts