പ്രഭാസ് നായകനാകുന്ന 20-ാമത്തെ ചിത്രം വരുന്നു

ബാഹുബലി താരം പ്രഭാസ് നായകനാകുന്ന ഇരുപതാം ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ജൂലൈ പത്തിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ മാത്രമേ പുറത്ത് വിടുകയുള്ളൂ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്കിനെ സംബന്ധിച്ച പുതിയ വിവരം പുറത്തുവിട്ടത്. ടൈറ്റില്‍ അദ്യോഗികമായി അനൗണ്‍സ് ചെയ്യുന്ന ദിവസത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആരാധകരും. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക വേഷത്തില്‍ എത്തുന്നത്. ബഹുഭാഷാ ചിത്രമായി ഒരുക്കുന്ന ചിത്രം തെന്നിന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുക. ഇത് കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കു

Related posts