പുത്തന്‍ ഫീച്ചറുമായി സോണിയുടെ എക്സ്പീരിയ

 

Sony-Xperia-XZ2-600x450

സോണി പുറത്തിറക്കിയിരിക്കുന്ന അവരുടെ ഏറ്റവും മുന്തിയ ഹാന്‍ഡ്സെറ്റായ എക്സ്പീരിയ XZ2 (Xperia XZ2) ഹാന്‍ഡ്സെറ്റിന് ഒരു ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മറ്റൊരു ഫോണിനും ഇല്ലാത്ത ആ ഫീച്ചര്‍ 4K HDR മൂവി റെക്കോഡിങ് ആണ്. അതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു ഫീച്ചര്‍ സെക്കന്‍ഡില്‍ 960 ഫ്രെയിം ഫുള്‍ എച്ച്ഡി വിഡിയോയും റെക്കോഡു ചെയ്യാം. ഇതു രണ്ടും ഉജ്ജ്വല മാറ്റങ്ങളാണ്. സാധാരണക്കാര്‍ക്ക് വിഡിയോ റെക്കോഡിങ് മറ്റൊരു തലത്തിലേക്കു കൊണ്ടു ചെല്ലാന്‍ കഴിയുന്നതാണ് ഇവ. 4K HDR മൂവി റെക്കോഡിങ് എച്എല്‍ജി (HLG (Hybrid Log Gamma) ) ഫോര്‍മാറ്റിലാണ്. വിഡിയോയ്ക്ക് വര്‍ധിച്ച കോണ്‍ട്രാസ്റ്റും വിശദാംശങ്ങളും എഴുന്നു നില്‍ക്കുന്ന കളറും പുതിയ ഫോര്‍മാറ്റ് നല്‍കും. (എന്നാല്‍ ഇത് മുഴുവന്‍ മികവോടെയും കാണണമെങ്കില്‍ 4K HDR, ടിവി, മോണിട്ടര്‍ എന്നിവ വേണമെന്നും ഓര്‍ക്കുക.) ഇത്തരം വിഡിയോ യുട്യൂബിലും അപ്ലോഡു ചെയ്യാം. സോണിയുടെ ക്യാമറയ്ക്ക് പ്രെഡിക്ടീവ് ക്യാപ്ച്വര്‍, സ്മൈല്‍ ഡിറ്റെക്ഷന്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സോണിയുടെ ഡൈനാമിക് വൈബ്രേഷന്‍ റിഡക്ഷന്‍ സിസ്റ്റം വിഡിയോയിലെ ശബ്ദത്തെ വിശകലനം ചെയ്ത് സിനിമകളിലെയും ഗെയ്മുകളിലെയും ചലനങ്ങള്‍ അനുഭവിപ്പിക്കാന്‍ ശ്രമിക്കും. സോണി XZവിന്റെ സ്‌ക്രീന്‍ 3D ഗ്ലാസ് പ്രതലമുള്ളതാണ്. ഇത് ഫോണ്‍ കൈയ്യില്‍ വയ്ക്കുമ്പോള്‍ കൂടുതല്‍ സ്വാഭാവികത നല്‍കും. ഫോണിന്റെ ഡിസ്പ്ലെ 5.7-ഇഞ്ച് HDR ഫുള്‍ എച്ഡി പ്ലസ് സക്രീനാണ്. ഇതിന്റെ അനുപാതം 18:9 ആണ്. ഇതിന്റെ കോണിങ് ഗോറിലാ ഗ്ലാസ് 5 ഉം മെറ്റല്‍ ഫ്രെയ്മും മികവു പുലര്‍ത്തുന്നു. IP65/IP68 വാട്ടര്‍ പ്രൂഫ് സുരക്ഷയുമുണ്ട്.

Related posts