പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക

പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പിയില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍. കേരളത്തിലേത് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച ഗോഹട്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള സാന്പിളിലാണ് ഏറ്റവും മോശമായ പ്ലാസ്റ്റിക് ഘടകമുള്ളത്. കേരളത്തില്‍ നിന്നു കണ്ടെ ത്തിയതില്‍ ഇതു കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പികളില്‍ സിന്തറ്റിക് ഘടകമായ ബിസെഫിനോള്‍ എ (ബിപിഎ) ഉണ്ടാകരുതെന്നു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്നതിനിടെയാണ് രാജ്യത്തുള്ള കുപ്പികളില്‍ നിന്നു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തിലുള്ള ഘടകങ്ങള്‍ നിറഞ്ഞതാണെന്നു കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ഘടകമായ ബിസഫിനോള്‍ എ ശരീരത്തില്‍ കടക്കുന്നതു മൂലം സ്തനം, മസ്തിഷ്‌കം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍, തൈറോയ്ഡ്, വന്ധ്യത, ഹൃദയരോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നു ലോക ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related posts