പഴകും തോറും വീര്യം കൂടുന്ന വൈന്‍ കുടിച്ചിട്ടുണ്ടോ; മുന്തിരവള്ളികള്‍ തളിര്‍ക്കുന്നതും പൂവിടുന്നതും കായ്ക്കുന്നതും കണ്ടിട്ടുണ്ടോ!… ഇല്ലെങ്കില്‍ വണ്ടി വിട്ടോ ഗൂഡല്ലൂര്‍ക്ക്

gudalur grape

ജീനിയസ് ഗ്രേപ്പ് എന്ന മുന്തിരിത്തോട്ടത്തിലൂടെ ഒരു മനോഹര യാത്ര ഈ മുന്തിരി ഫാമില്‍ പ്രവേശനം സൗജന്യമാണ്. ‘ആഗതന്‍’ എന്ന മലയാള സിനിമയുടെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത് ഈ തോട്ടത്തിനുള്ളിലാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള കമ്പം എന്ന സ്ഥലത്തിനു സമീപമുള്ള ഗൂഡല്ലൂര്‍ ഗ്രാമം മുന്തിരി കൃഷി കൊണ്ട് സമൃദ്ധമായ പ്രദേശമാണ്.
കുമളിയില്‍ നിന്നും തമിഴ്‌നാട് ബോഡര്‍ കഴിഞ്ഞു ഹീംലൃ ക്യാമ്പും കഴിഞ്ഞു കുറച്ചു ദൂരം യാത്ര ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത് റോഡിനിരുവശവും ഉള്ള മുന്തിരിത്തോട്ടങ്ങളാണ്… ഇവിടെ ധാരാളം തോട്ടങ്ങളുണ്ടെങ്കിലും എല്ലായിടത്തും ആളുകള്‍ക്ക് പ്രവേശനമില്ല… ഇവിടുത്തെ മുന്തിരിപ്പന്തലില്‍ എപ്പോഴും പഴുത്തതും പഴുക്കാത്തതുമായ മുന്തിരി കുലകള്‍ ഉണ്ടാകും… അതിനു കാരണം പല പ്ലോട്ടുകളായി തിരിച്ചു പല സമയത്ത് ഇവിടെ മുന്തിരി കൃഷി ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട്തന്നെ കമ്പത്ത് ഫുള്‍ ടൈം മുന്തിരി സീസനാണ്.
‘ആഗതന്‍’ സിനിമയിലെ വൈന്‍ ഉണ്ടാക്കുന്ന വലിയ വീടും ചുറ്റും ഏക്കറുകണക്കിനു മുന്തിരിപ്പന്തലുമുള്ള ജെനീസ് ഗ്രെയ്പ്പ്‌സ് ഫാമിലേക്കാണ് ആദ്യം പോയത്. 47 ഏക്കറാണ് ഈ മുന്തിരി തോട്ടം ഇതിനു മുന്‍പ് 2011- ല്‍ ഇവിടെ വന്നപ്പോള്‍ ആഗതന്‍ സിനിമയുടെ സെറ്റ് പൊളിച്ചു കളയാതെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പ്രദേശവാസികള്‍ മരം കൊണ്ടുണ്ടാക്കിയ ആ വീട് വിറകിനു വേണ്ടി മൊത്തം പൊളിച്ചു കൊണ്ടുപോയി. ഈ മുന്തിരി ഫാമില്‍ പ്രവേശനം സൗജന്യമാണ്. സമയം രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്. മനോഹരമായ ഈ മുന്തിരി തോട്ടം കാണുവാന്‍ ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

gudalur grape farm
‘നിങ്ങള്‍ ഫോട്ടോ എടുത്തോളൂ, നടന്നു കണ്ടോളൂ, സെല്‍ഫി എടുത്തോളൂ പക്ഷേ മുന്തിരി പറിക്കരുത് ‘ തോട്ടം കാണുവാന്‍ വരുന്നവരോട് തോട്ടം കാവല്‍ക്കാര്‍ പറയുന്നത് ഇതു മാത്രം. ഒരു മുന്തിരി ചെടി നട്ടു കഴിഞ്ഞാല്‍ മൂന്നാം വര്‍ഷം മുതല്‍ വിളവെടുക്കാം. എപ്പോഴും തണുപ്പു വേണം. തേനിയിലെ കാലാവസ്ഥ മുന്തിരി കൃഷിക്ക് അനുയോജ്യമാണ്. പതിമൂന്നു വര്‍ഷത്തോളമാണ് ഒരു മുന്തിരി ചെടിയുടെ ആയുസ്. ആറടി പൊക്കത്തിലുള്ള കല്‍ത്തൂണില്‍ കെട്ടിയ ചരടുകളില്‍ മുന്തിരിവള്ളി പടര്‍ന്നു കിടക്കുന്നു. ഈ തോട്ടത്തില്‍ ഒരു വലിയ കിണറുണ്ട്. താഴേയ്ക്ക് ഇറങ്ങുവാന്‍
പടികളുള്ള കിണറിനു സമീപമായിരുന്നു സിനിമയിലെ വൈന്‍ ഉണ്ടാക്കുന്ന ആ വീടിന്റെ സെറ്റ്. ആഗതന്‍ എന്ന സിനിമ മാത്രമല്ല ധാരാളം തമിഴ് മലയാളം സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് തോട്ടം കാവല്‍ക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. മുന്തിരി പന്തലിനു കീഴെ നടന്നു കാഴ്ചകള്‍ കാണുന്നത് ഒരു പ്രത്യേക ഫീല്‍ ആണ് ജെനീസ് ഗ്രെയ്പ്പ്‌സ് തോട്ടത്തിനു മുന്‍പിലായി അവര്‍ക്ക് ഒരു ഔട്ട്‌ലെറ്റ് ഉണ്ട്. അവിടെ നിന്നും ഫ്രഷ് മുന്തിരി മേടിക്കുവാന്‍ കിട്ടും. ബോക്‌സ് ഒന്നിന് 150 രൂപയേ ഉള്ളൂ. തേന്‍ മധുരമാണ് ഇവിടുത്തെ മുന്തിരിക്ക്. ഒരു ബോക്‌സ് ഞാനും മേടിച്ചു. അവിടെ മാത്രമല്ല വഴി നീളെ പേരക്കയും സപ്പോട്ടയും മാങ്ങയും മുന്തിരിയും ഒക്കെ വില്‍ക്കുന്ന കൊച്ചു കൊച്ചു കടകള്‍ ഉണ്ട്. കുമളിയില്‍ നിന്നും തേനി
റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ മനോഹരമായ മുന്തിരി തോട്ടത്തിലെത്താം.

[embedyt] https://www.youtube.com/watch?v=6PSDGnbiik0[/embedyt]

Jenis Grapes 🍇
Time : 9AM – 6PM (Mon -Sun)
പ്രവേശനം സൗജന്യമാണ്
State Highway 36 ,Cumbum
Theni district , Tamil Nadu.

കടപ്പാട്: ജൂബിന്‍ കുറ്റിയാനി.

(ഈ കണ്ടന്റ് കോപ്പിറൈറ്റ് പൂര്‍ണമായും എഴുത്തുകാരന് മാത്രമായിരിക്കും)

Related posts