പണത്തിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് – ഫെയ്‌സ്ബുക്ക് ലൈവില്‍ ജൂഹി (വീഡിയോ)

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. സീരിയല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ജനപ്രീതി ഇതുവരെ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയും ഒപ്പം വന്നിരിക്കുകയാണ്. ലച്ചുവിന്റെ വിവാഹ വാര്‍ത്തയാണ് കാര്യം. ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും.

എന്തിരിന്നാലും പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. പരമ്പര ഇനി ഏത് ദിശയിലേക്ക് വഴിമാറും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ലെച്ചുവിന്റെ മനസിലെ സങ്കല്‍പത്തില്‍ ഉള്ള ഒരാളുടെ ഫോട്ടോയാണ് ബാലു എല്ലാവരെയും കാണിച്ചത് കാണാം മാത്രമല്ല പയ്യന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല…

കല്യാണ വിശേഷങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ലച്ചു തത്സമയം..

Posted by Flowers TV on Monday, December 9, 2019

Related posts