നടി ജലജ തിരിച്ചു വരുന്നു; ഫഹദിനൊപ്പം മാലിക്കിലൂടെ

1970-80 കാലഘട്ടങ്ങളിലെ മലയാള ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നടി ജലജ മടങ്ങിവരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. എഴുപത്തി മൂന്നോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച ജലജ ചലച്ചിത്ര മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജലജ മടങ്ങിയെത്തുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന വേഷമാണ് ജലജ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. മാലിക്ക് എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു. ‘മാലിക്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനാകുന്നത്. ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്ററായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. തന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. സംവിധാകന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്. 25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് അണിനിരക്കുന്നത്. വിനയ് ഫോര്‍ട്ട്, അപ്പാനി ശരത്ത് എന്നിവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിനായി വലിയ സെറ്റ് ഒരുക്കിയാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുക എന്നാണ് വിവരം. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ അലിയാണ് ചിത്രത്തിനായി ഗാന രചന നിര്‍വഹിക്കുന്നത്. രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് മാലിക്.

Related posts