തന്റെ കോഴി സുഹൃത്തുക്കളെ പരിചയപ്പെടുത്തി രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ നടനാണ് ഉണ്ണി മുകുന്ദന്‍. ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും സമയം കണ്ടെത്താറുള്ള താരം ആരാധകരുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാറുമുണ്ട്. ഉണ്ണിമുകുന്ദന്റെ ഒരു രസകരമായ പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധനേടുന്നത്. തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്. ‘മാധവന്‍ കുട്ടിയും നാരായണന്‍ കുട്ടിയും’ , വീട്ടിലെ എന്റെ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നു.

Related posts