ഡേവിഡ് വാര്‍ണര്‍ക്ക് പകരം അലക്‌സ് ഹാല്‍സ് സണ്‍റൈസേഴ്‌സ് ടീമില്‍

Alex-Hales-594541

ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ആസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹാല്‍സിനെ സണ്‍റൈസേഴ്‌സ് ടീമില്‍. 1 കോടി രൂപക്കായി ഹാല്‍സിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ബി.സി.സി.ഐയുമായി ഐ.പി.എല്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ട താരങ്ങളില്‍ നിന്നാണ് ഹാല്‍സിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ശിഖര്‍ ധവാനൊപ്പം ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിനായി ഓപ്പണ്‍ ചെയ്യുന്നത്. വാര്‍ണര്‍ പോയതോടെ നല്ലൊരു ഓപ്പണറുടെ അഭാവം ടീം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഹാല്‍സിനെ സണ്‍റൈസേഴ്‌സ് ടീമിലെടുത്തത്. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ താരമാണ് ഹാല്‍സ്. ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇംഗ്ലീഷ് ബാറ്റ്‌സമാനാണ് ഹാല്‍സ്. 31.65 റണ്‍സ് ശരാശരിയും 136.32 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഐ.പി.എല്‍ ലേലത്തില്‍ ഹാല്‍സിനെ വാങ്ങാന്‍ ആരും തയാറായിരുന്നില്ല.

 

Related posts