ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ ട്വിറ്ററില്‍ മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ആറുകോടിയായി ഉയര്‍ന്നു. രാജ്യത്ത് ട്വിറ്ററില്‍ ഏറ്റവും പേര്‍ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്. ലോക നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മോദി. 2009 ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്നത്. നിലവില്‍ 2,354 അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നുണ്ട്. 2019 സെപ്റ്റംബറില്‍ അഞ്ച് കോടിയായിരുന്നു അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിനെ 3.7 കോടി പേര്‍ നിലവില്‍ ഫോളോ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 4.5 കോടിയിലധികം ഫോളോവേഴ്‌സാണ് ഉള്ളത്. 2015 ഏപ്രിലില്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച രാഹുല്‍ ഗാന്ധിക്ക് 1.5 കോടിയിലധികം ഫോളോവേഴ്‌സാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്ററില്‍ 8.3 കോടിയിലധികം ഫോളോവേഴ്‌സാണുള്ളത്.

Related posts