ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം

വിജയവാഡ: ദക്ഷിണ മേഖല ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആദ്യ ദിനം 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ശ്രേയ മേരി കമലും രണ്ടാം ദിനം കുല്‍സന്‍ സല്‍വാനയുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. അഞ്ച് വെള്ളിയും കേരളം സ്വന്തമാക്കിയിട്ടുണ്ട്. വാട്ടര്‍പോളോയില്‍ 26 താരങ്ങളടക്കം 63 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

READ MORE:  കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍

എന്നാല്‍ വിജയവാഡയിലെ കാലാവസ്ഥയും ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും കേരളത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പരിശീലക വി എസ് ഷൈനി പറഞ്ഞു. സ്‌കൂള്‍ മീറ്റ് കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് താരങ്ങള്‍ക്ക് ഇടവേള ലഭിച്ചത്. ഇത് ആദ്യ ദിനം പ്രതിസന്ധിയുണ്ടാക്കി. പുനെയില്‍ നടക്കുന്ന മറ്റൊരു മീറ്റിനായി നിരവധി താരങ്ങള്‍ തയ്യാറെടുപ്പിലാണ്. അതിനാല്‍ അവര്‍ക്ക് പങ്കെടുക്കാനായില്ല. ഇതും കേരളത്തിന്റെ പ്രകടനത്തെ ബാധിച്ചെന്ന് വി എസ് ഷൈനി പറഞ്ഞു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts