ചോറിനോടൊപ്പം രുചികരമായ ചമ്മന്തി

hqdefault

വളരെ ലളിതമായ രീതിയില്‍ പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റിയ ഒരു ചമ്മന്തി.

ചേരുവകള്‍

ഉണങ്ങിയ വറ്റല്‍ മുളക് – 6 എണ്ണം (അടുപ്പിലോ , പാനിലോ വച്ച് ലേശം ചുട്ടെടുക്കണം)
ചുവന്നുള്ളിപൊടിയായി വട്ടത്തില്‍ അരിഞ്ഞത് – 3 എണ്ണം
വാളന്‍ പുളി – ഒരു നെല്ലിക്ക വലിപ്പം (വെള്ളത്തില്‍ കുതിര്‍ത്തത്)
കറിവേപ്പില – ആവശ്യത്തിന്
പച്ച വെളിച്ചെണ്ണ -20 ml
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തില്‍ ചുട്ട ഉണക്ക മുളകും ചെറിയഉള്ളിയും കറിവേപ്പിലയും കൈകൊണ്ട് നന്നായി ഞവുടി(ഞെരടി) ഉടക്കുക. അതിലേക്ക് പുളിവെള്ളവും ഉപ്പും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോചിപ്പിക്കുക.. അവസാനം പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉപയോഗിക്കാം. ഒരു ചുട്ട പപ്പടം കൂടിയുണ്ടെങ്ങില്‍ സംഗതി കുശാല്‍. കപ്പക്കും, ചോറിനും, ദോശയോടൊപ്പമോ ഉപയോഗിക്കാം

Related posts