ക്ഷേത്രങ്ങളില്‍ വിഘ്നേഷിനൊപ്പം തൊഴാന്‍ എത്തി നയന്‍താര

നയന്‍സിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര എന്നായിരിക്കും ഉത്തരം. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ നയനും വിഘ്നേഷും കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് അമ്പലത്തില്‍ തൊഴാനെത്തിയതാണ് താരം. ചിത്രം 2020ലാണ് പുറത്തിറങ്ങുന്നത്. 2015 ല്‍ നയന്‍താര നായികയായി എത്തിയ നാനും റൌഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. 2019ല്‍ തന്നെ വിവാഹ നിശ്ചയം നടക്കുമെന്നും അടുത്ത വര്‍ഷം ആദ്യം വിവാഹം നടക്കുമെന്നുമായിരുന്നു പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

View this post on Instagram

Nayanthara nd vignesh shivan 😍 @nayantharah

A post shared by Kollyview (@kollyview) on

Related posts