കോഴിക്കോടുമുണ്ട് രസികന്‍ ഹൗസ്‌ബോട്ട് സവാരി

അവധിക്കാലത്ത് കായല്‍പരപ്പുകളിലൂടെ ഹൗസ്‌ബോട്ടില്‍ ഒരു യാത്രപോയാലോ…? കോഴിക്കോട്ടുള്ളവര്‍ അതിനായി ആലപ്പുഴയിലേക്കൊന്നും പോകേണ്ടതില്ല. കൈയെത്തും ദൂരത്ത് തന്നെ ഈ സൗകര്യമുള്ളപ്പോള്‍ എന്തിനധികം സഞ്ചരിക്കണം! തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഈ കുഞ്ഞുപുഴ മറ്റൊരനുഭവമായിരിക്കും.
കൊയിലാണ്ടി കുറവങ്ങാട് കണയന്‍ങ്കോട്ടെ ഹൗസ്‌ബോട്ട് യാത്ര പ്രകൃതിയോടിണങ്ങി നീങ്ങുകയാണ്. വിദേശത്തും സ്വദേശത്തുമായി ഒരുപാട് യാത്രകള്‍ നടത്തിയ ഒപ്പമുണ്ടായൊരു സുഹൃത്തുപറഞ്ഞത് ലോകത്തെ ഏറ്റവും ശാന്തസുന്ദരമായ യാത്ര കായല്‍ ഓളങ്ങളിലൂടെ ഉള്ളതാണെന്നാണ്.
നാട്ടിന്‍പ്രദേശത്തെ ജലപാതകള്‍ ഏറ്റവും സുന്ദരമാകുന്നത് അത് കരയെവിട്ട് അകന്നുപോകുമ്പോഴാണ്. എത്രത്തോളം അകന്നുപോകുന്നുവോ അത്രത്തോളം നിശബ്ദത പൊതിഞ്ഞുവരും. കാപ്പാടില്‍ നിന്നേറെ അകലത്തിലല്ലാത്ത കണയങ്കോട്ടെ കാറ്റിന് ഒരു ചരിത്രപഴമയുടെ ഗന്ധമുണ്ട്. അതുകൊണ്ട്തന്നെ യാത്രയില്‍ അപരിചിതര്‍ക്ക് പോലും ഒന്നായിരുന്ന് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഈ കായല്‍വഴിത്താര സമ്മാനിക്കും. ബോട്ടിനകത്ത് എ.സി.മുറികളുണ്ടെങ്കിലും പുറംകാഴ്ചകള്‍ നമ്മെ അകത്തുകയറ്റാതെ പിടിച്ചിരുത്തും. കുറവങ്ങാട്ടെ ഹൗസ്‌ബോട്ട് യാത്ര പലതരം പാക്കേജുകളായാണ് അവതരിപ്പിക്കുന്നത്. കുടുംബസംഗമങ്ങള്‍ക്കും ഏതുതരം പാര്‍ട്ടികള്‍ക്കും പാകമാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളൊരുക്കിതരുന്നു എന്നതുതന്നെയാണ് ഇവിടുത്തെ പ്രത്യേകത. എസി ബാത്ത് അറ്റാച്ചോടുകൂടിയ രണ്ടു മുറികളും വിശാല

Related posts