കൊറോണക്കാലത്തും പനി വിലസുന്നു

കൊറോണ നേരിടുന്ന സാഹചര്യത്തിന് പിന്നാലെയാണ് മഴക്കാലവുമെത്തിയിരിക്കുന്നത്. മഴക്കാലം എന്ന് കേള്‍ക്കുമ്പോഴേ അറിയാം പനികളുടെ കാലമാണെന്ന്. കോവിഡിനോടൊപ്പം മഴക്കാലരോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്. വായുവില്‍ നിന്ന് വരുന്നവ, ജന്തുക്കളില്‍ നിന്ന് വരുന്നവ, കൊതുകുകള്‍ മൂലം വരുന്നവ, ജലജന്യമായി വരുന്നവ എന്നിങ്ങനെ നാല് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ പടരുന്നത്. സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ എന്നിവയിലൂടെമഴക്കാലരോഗങ്ങളെക്കൂടി പ്രതിരോധിക്കാനാവും. പലതരം വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗമാണ് പകര്‍ച്ചാ പനി. കഠിനമായ തലവേദന, ശരീര വേദന, തൊലിപ്പുറത്തെ പാടുകള്‍ എന്നിവയാണ് ലക്ഷണം. എല്ലാ പ്രായക്കാരെയും വൈറല്‍പ്പനി പിടികൂടാം. വെള്ളത്തിലൂടെയും വായുവിലൂടെയും പനി പകരും. സാധാരണ അഞ്ചു ദിവസം കൊണ്ട് അസുഖം ബേധമാകും. പക്ഷേ ചിലര്‍ക്ക് ആഴ്ചകളോളം നീണ്ടു നില്‍ക്കാം. കൃത്യമായി പരിശോധനകള്‍ നടത്തണം. വൈറല്‍പ്പനി നീണ്ടു നില്‍ക്കുന്നത് മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവയുടെ ലക്ഷണമാണ്. ഡെങ്കിപ്പനിയും ഇപ്പോള്‍ സജീവമാണ്. കൊതു പകര്‍ത്തുന്ന രോഗമാണിത്. ശക്തമായ പനി, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയവയാണ് ലക്ഷണം. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള നാലു മുതല്‍ ഏഴ് വരെ ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക. പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.

Related posts