കുട്ടനാടന്‍ ബ്ലോഗിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

oru kuttanadan blog1

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം ഓണച്ചിത്രമായി തിയറ്ററിലെത്തും. ഹരി എന്ന ബ്ലോഗറായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സേതുവിന്റെ പ്രഥമ സംവിധാന സംരഭമാണ്.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. എത്ര രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.
ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

Related posts