” കുടിക്കാം… നല്ല മാതളനാരങ്ങാ ജ്യൂസ് ”

Pomegranate-Juice

അതിഥികളെ സത്കരിക്കാന്‍ വ്യത്യസ്തമായ ജ്യൂസ് ആഗ്രഹിക്കുന്നവര്‍ക്കായി അനാറും (മാതളനാരങ്ങ) മുസംബിയും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന ഒരു ജ്യൂസ് രുചിക്കൂട്ട്. രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ സൗന്ദര്യം തിളങ്ങാന്‍ ഈ ജ്യൂസ് സഹായിക്കുന്നു….


ചേരുവകള്‍

മാതളനാരങ്ങ 2
മുസംബി 2
പഞ്ചസാര 2 വലിയ സ്പൂണ്‍
വെള്ളം 2 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെക്കണം. അനാര്‍ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി അലങ്കരിച്ച് വിളമ്പാം.

Related posts