കനത്ത മഴയിലും മ്മടെ തൃശൂരില്‍ പുലിയിറങ്ങി

thrissur pulikali

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ പുലിക്കൂട്ടങ്ങള്‍ ഇറങ്ങി. മുന്നൂറ്റിയമ്പതോളം പുലികളാണ് ആറു സംഘങ്ങളിലായി തിരിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചത്. പന്ത്രണ്ട് പെണ്‍പുലികളും ഇക്കുറി പുലിത്താളത്തിനൊപ്പം ചുവടുവച്ചു. എന്നാല്‍ കനത്ത മഴ കാഴ്ചയുടെ രസം കെടുത്തി. ആദ്യ പുലി സംഘം സ്വരാജ് റൗണ്ടിലെത്തി കളി തുടങ്ങുന്നതിനു മുന്‍പുതന്നെ മഴ കനത്തിരുന്നു. എങ്കിലും ആവേശം ചോരാതെ മഴയിലും പുലി സംഘങ്ങള്‍ കളി തുടര്‍ന്നു. പുലികളി നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

[embedyt] https://www.youtube.com/watch?v=_tOkExvHulk[/embedyt]

Related posts