കത്വ കൂട്ടബലാല്‍സംഘം: ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗയുടെ വീടിനു നേരെ കല്ലേറ്

durgamalithi1

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച പാലക്കാട് സ്വദേശിയും ചിത്രകാരിയുമായ ദുര്‍ഗ മാലതിയുടെ വീടിന് നേരെ കല്ലേറ്. അര്‍ധരാത്രി തൃത്താലയിലെ വീടിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ഫേസ്ബുക്കിലൂടെ ദുര്‍ഗമാലതി തന്നെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്പിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്… എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി… ഒരു ജനാധിപത്യ രാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുകയാണു… എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും..

https://www.google.com/url?q=https://m.facebook.com/story.php?story_fbid%3D1751112311617852%26id%3D100001573002925&sa=D&source=hangouts&ust=1524283032617000&usg=AFQjCNGfj2CmYS0pZGnw9v3mqmp9zpbrjg

Related posts