ഒളിമ്പിക്സ് ലക്ഷ്യവുമായി ആലീസ് വരുന്നു

രജീഷ വിജയനെ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സിന്റെ ടീസര്‍ പുറത്തുവിട്ടു. പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജീഷ എത്തുന്നത്. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ നായികയാകുന്ന ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിലെ ഗാനങ്ങള്‍ മുമ്പേതന്നെ ശ്ര?ദ്ധനേടിയിരുന്നു. നടി പ്രിയ വാര്യര്‍ ആലപിച്ച ‘നീ മഴവില്ല് പോലെന്‍…’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം ഹിറ്റായത്. കൈലാസ് മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നടന്‍ മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് ചിത്രത്തിന്റെ സംവിധാകന്‍ അരുണ്‍.

Related posts