ഐപിഎല്‍ പൂരത്തിന് കളമൊരുങ്ങുന്നു

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനുളള സാധ്യതയേറി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കേണ്ട ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടി വെയ്ക്കുകയായിരുന്നു. ഐ സി സി ടി20 ലോകകപ്പ് മാറ്റിവച്ച സാഹചര്യത്തില്‍ സെപ്റ്റംബര്‍- നവംബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് വെച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനും ബിസിസിഐ തീരുമാനിക്കുന്നുണ്ട്.

Related posts