ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് എള്ള്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ എള്ള് ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും.
ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ലിഗ്നിന്‍ എന്ന ധാതു എള്ളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തിന് ഏറ്റവും ഉത്തമമായ ഒരു പരിഹാരമാണ് എള്ള്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ എള്ളിന് പ്രത്യേക കഴിവ് ഉണ്ട്. കൂടിയ അളവില്‍ കാത്സ്യവും അമിനോ ആസിഡുകളും എള്ളില്‍ അടങ്ങിയിട്ടുണ്ട്.
ഏതു കാലത്തും നമ്മെ അലട്ടുന്ന പ്രശ്നങ്ങളാണ് കഫം, പിത്തം എന്നിവയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഇതില്‍ നിന്നും രക്ഷനേടാനും എള്ള് കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമാണ് എള്ള്, അതിനാല്‍ പ്രോട്ടിന് കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇത് ഉത്തമ പ്രതിവിധിയാണ്.