എന്റെ ആഗ്രഹമായിരുന്നു, പാവം വയ്യ; എങ്കിലും അഭിമാനം തോന്നിയ നിമിഷം, നിറവയറുമായി നൃത്തം ചെയ്ത് അമ്പിളി

നിറവയറുമായി വേദിയില്‍ ചുവട് വച്ച് മലയാളത്തിന്റെ പ്രിയ നടി അമ്പിളി ദേവി. 6 മാസത്തിനു ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. ഇതിന്റെ വിഡിയോ അമ്പിളിയുടെ ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
‘6 മാസത്തിനു ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വച്ച് ഓണം ആഘോഷമായിരുന്നു, എന്റെ ഒരു ആഗ്രഹമായിരുന്നു. ഞാന്‍ ആവശ്യപ്പെട്ടു. പെട്ടന്ന് എല്ലാം സംഭവിച്ചു. പാവം വയ്യ, എങ്കിലും എല്ലാവര്‍ക്കും ഒരുപാട് സന്തോഷമായി. അഭിമാനം ആയിപോയ ഒരു നിമിഷമായിരുന്നു. ഈശ്വരനോട് നന്ദി പറയുന്നു’.വിഡിയോ പങ്കുവച്ച് ആദിത്യന്‍ കുറിച്ചു.

യുവജനോത്സവ വേദിയില്‍ നിന്നു സിനിമയിലേക്കെത്തി താരമായ അമ്പിളി ദേവി അഭിനയ രംഗത്ത് സജീവമായപ്പോഴും നൃത്ത വേദിയിലും സജീവമായിരുന്നു.

ഇന്ന് ഓണം ആഘോഷമായിരുന്നു എന്റെ സുഹൃത്തും ചേട്ടന് തുല്യനുമായ കരുനാഗപ്പള്ളി എ. സി. പി വിദ്യാധരൻ ചേട്ടൻ, ബഹുമാന്യനായ എം.പി …

Posted by Adhithyan Jayan on Sunday, September 8, 2019

ഡാന്‍സ് സ്‌കൂളിലെ ഓണാഘോഷത്തിനിടയിലാണ്, ‘ശ്യാമവാനിലേതോ…’ എന്ന ഗാനത്തിനൊപ്പം അമ്പിളി ദേവി നൃത്തം ചെയ്തത്. അമ്പിളി ദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്‌കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്. ഇപ്പോള്‍ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

Related posts